പാളങ്ങൾ
അപ്രതീക്ഷിതമായ പ്രണയദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ ജീവിതം പ്രണയത്തിൻ്റെയും കാമാസക്തിയുടെയും പാളങ്ങളിൽ കുടുങ്ങുന്നു.
Actors & Characters
Actors | Character |
---|---|
രാമൻകുട്ടി | |
വാസു മേനോൻ | |
ഉഷ | |
ഗീത | |
രവി | |
വർക്കി | |
രാമൻകുട്ടിയുടെ അമ്മ | |
സ്റ്റേഷൻ മാസ്റ്റർ |
കഥ സംഗ്രഹം
- റെയിൽ പാളങ്ങളുടെ പശ്ചാത്തലത്തിലിള്ള ചിത്രമായതിനാൽ ഇതിലെ കൽക്കരി എഞ്ചിനുകൾക്കായി മദ്രാസിൽ നിന്നും എഞ്ചിനുകൾ കൊണ്ടു വരികയാണ് ചെയ്തത്.
തുണിമില്ലിലെ ജോലിക്കാരിയായ ഉഷ (സറീന വഹാബ്) കൂനൂർ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കായ രവിയുമായി (ശങ്കർ) പ്രണയത്തിലാണ്. വിവാഹം കഴിക്കാൻ പോകുന്നതിൻ്റെ ആഹ്ലാദത്തിനിടയിൽ രവി ട്രെയിനിടിച്ച് മരിക്കുന്നു.
രവിയുടെ മരണമേല്പിച്ച ആഘാതത്തിൽ നിന്ന് ഒരു മാറ്റത്തിനായി ഉഷ തൻ്റെ ചേച്ചി ഗീതയുടെ (കെ പി എ സി ലളിത) അടുത്തേക്ക് പോകുന്നു.
ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എഞ്ചിൻ ഡ്രൈവറായ വാസു മേനോനാണ് (ഗോപി) ഗീതയുടെ ഭർത്താവ്. ഉഷ വന്നതിൽ ഗീത അതീവ സന്തുഷ്ടയാകുന്നു. ഗർഭിണിയായ ഗീതയ്ക്ക് ഉഷ ഒരാശ്വാസമാണ്. വാസുമേനോനോട് വളരെ സ്നേഹവും കരുതലുമാണ് ഗീതയ്ക്ക്. അയാൾ പരുക്കനാണെങ്കിലും ഉള്ളിൽ നല്ലവനാണെന്നാണ് അവളുടെ പക്ഷം. ഉഷയ്ക്കും അയാളോട് ചേട്ടനോടെന്ന പോലെ സ്നേഹവും ബഹുമാനവുമാണ്. പക്ഷേ അയാളാകട്ടെ ഒരു വിടനും സ്ത്രീജിതനുമാണ്.
വൈകുന്നേരങ്ങളിൽ സഹപ്രവർത്തകരായ വർക്കിക്കും (ബഹദൂർ) രാമൻകുട്ടിക്കുമൊപ്പം (നെടുമുടി വേണു) മദ്യപാനവും ചീട്ടുകളിയും വാസു മേനോൻ്റെ പതിവാണ്. ഗീതയ്ക്ക് അതിൽ ചെറിയ നീരസമുണ്ട്.
രാമൻകുട്ടിക്ക് ഉഷയോട് അടുപ്പം തോന്നുന്നു. അവളും അയാളുടെ സാമീപ്യം ഇഷ്ടപ്പെടുന്നുണ്ട്. ഭാര്യ "വർക്ക്ഷോപ്പി"ലായപ്പോൾ ഭാഗ്യമായി വന്നതാണ് ഉഷ എന്നു മേനോൻ പറയുന്നത് അയാൾക്ക് വിഷമമുണ്ടാക്കുന്നു.
വാസുമേനോൻ ഉഷയെ തന്നോട് അടുപ്പിക്കാനുള്ള വഴികൾ നോക്കുന്നു. ഒരിക്കൽ ഗീത ഉറങ്ങിക്കഴിഞ്ഞ് അയാൾ ഉഷ കിടക്കുന്നിടത്തേക്ക് ചെല്ലുന്നു. ഉഷ പെട്ടെന്നുണർന്നതിനാൽ അയാൾ അവിടെ നിന്നു പോകുന്നു. ഉഷയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നുന്നു. പിന്നീട്, പ്രഭാത ഭക്ഷണ സമയത്ത് അയാൾ ഉഷയുടെ തുടയിൽ കയ്യമർത്തുന്നു. ഉഷ ഇഷ്ടപ്പെടാതെ എഴുന്നേറ്റു പോകുന്നു.
തൻ്റെ ഇംഗിതത്തിന് ഉഷ വഴങ്ങില്ലെന്നു കണ്ട മേനോന് അവളോട് പക തോന്നുന്നു. ചെറിയ കാര്യങ്ങൾക്കു പോലും അവളോട് അയാൾ കയർക്കുന്നതിന് രാമൻ കുട്ടിയും സാക്ഷിയാകുന്നു.
രാമൻകുട്ടി ഉഷയെ അയാളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോകുന്നു. രാമൻകുട്ടിയുടെ അമ്മയ്ക്ക് (അടൂർ ഭവാനി) ഉഷയെ ഇഷ്ടമാകുന്നു. രാമൻകുട്ടിയും ഉഷയും അടുത്തു പെരുമാറുന്നത് മേനോൻ കാണുന്നു. വൈകിട്ട് പതിവുപോലെ മദ്യപിക്കാൻ മേനോൻ്റെ വീട്ടിലെത്തുന്ന രാമൻകുട്ടിയെ അയാൾ അപമാനിക്കുന്നു. അതിൻ്റെ പേരിൽ ഉഷയും ഗീതയും വിഷമിക്കുന്നു. രാമൻകുട്ടി ഉഷയോട് തൻ്റെ പ്രണയം തുറന്നു പറയുന്നു. അവർ തമ്മിൽ കൂടുതൽ അടുക്കുന്നു.
ചേച്ചിയെ ഓർത്തിട്ടാണ് വാസു മേനോൻ്റെ സ്വഭാവദൂഷ്യത്തെപ്പറ്റി അവരോടു പറയാത്തതെന്ന് അവൾ രാമൻ കുട്ടിയോട് പറയുന്നു. അത് കേൾക്കുന്ന മേനോൻ കൂടുതൽ പ്രകോപിതനാകുന്നു. ഉഷയെ വിവാഹം കഴിക്കാനുള്ള താത്പര്യം വർക്കി വഴിയും നേരിട്ടും രാമൻകുട്ടി മേനോനോടു പറയുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല.
രാമൻകുട്ടിയെ വകവരുത്താനുള്ള പുറപ്പാടിലാണ് മേനോൻ.
Audio & Recording
Video & Shooting
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പൂകൊണ്ടു പൂമൂടി |
പൂവച്ചൽ ഖാദർ | ജോൺസൺ | കെ ജെ യേശുദാസ്, വാണി ജയറാം |
2 |
ഏതോ ജന്മകല്പനയിൽഹംസധ്വനി |
പൂവച്ചൽ ഖാദർ | ജോൺസൺ | വാണി ജയറാം, ഉണ്ണി മേനോൻ |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |