പൂകൊണ്ടു പൂമൂടി

പൂ കൊണ്ടു പൂ മൂടി
തേൻ തെന്നൽ നീരാടും
പൂക്കാലം വിരിയിച്ചു നീ നിറഞ്ഞു
എന്നിൽ നീ നിറഞ്ഞു....

(പൂ...)

ദൂരം... എത്ര ദൂരം...
നമ്മൾ നിൽക്കും തീരങ്ങൾ...
അവ ചേരും ഈ ഋതുഭംഗിയിൽ
മധു പെയ്യും ഈ മധുമാരിയിൽ
നമ്മൾ തമ്മിൽത്തമ്മിൽ അലിയും

(പൂ...)

മേഘം വർണ്ണമേഘം...
തെന്നിവീഴും ഓരങ്ങൾ....
കതിരാടുമീ തണൽ വേദിയിൽ
കുളിർ ചൂടുമെൻ മൃദുചിന്തയിൽ
നിന്റെ രൂപം മെല്ലെ തെളിയും

(പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poo kondu poo moodi

Additional Info

അനുബന്ധവർത്തമാനം