പത്മനാഭൻ

Pathmanabhan

കാസർഗോഡ് ജില്ലയിലെ പയ്യന്നൂർ തൃക്കരിപ്പൂർ സ്വദേശി. ചിത്രകല, കലാസംവിധാനമെന്ന മേഖലകളിൽ മലയാള സിനിമയിൽ ശ്രദ്ധേയനായിരുന്ന പത്മനാഭൻ സിനിമകൾക്ക് ടൈറ്റിലുകളെഴുതിക്കൊണ്ടാണ് തുടക്കമിടുന്നത്.  ഭരതന്റെ ചാമരം എന്ന സിനിമയിലൂടെ കലാസംവിധായകനായി മാറി. ഈ ചിത്രത്തിൽ ഭരതനും പത്മനാഭനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  ലഭിച്ചിരുന്നു. ഭരതന്റെ തന്നെ പറങ്കിമല, പാർവ്വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും തുടർന്ന്, ഏറെ മലയാള സിനിമകൾക്കും ടൈറ്റിൽ ഗ്രാഫിക്സും പോസ്റ്ററുകളുമൊക്കെ ഒരുക്കി. കംപ്യൂട്ടറുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ സ്വയം പഠിച്ച് ഇന്ത്യന്‍ ഭാഷകള്‍ക്കായി നാച്ചുറല്‍ റൈറ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ റൈറ്റിംഗ് ടൂള്‍ വികസിപ്പിച്ചെടുത്തു

ഐടി വിദഗ്ധനായിരുന്ന പത്മനാഭൻ ഏറെ സിനിമകൾക്ക് ഗ്രാഫിക്സ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സഹസംവിധായകനായും സംവിധാന സഹായിയായും സിനിമയിൽ പങ്കാളിത്തമുണ്ട്. ചില സിനിമകൾക്ക് കഥയുമെഴുതിയെങ്കിലും ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല.

2021 മെയ് 22നു ചെന്നൈയിൽ കോവിഡ് മൂലം മരണപ്പെട്ടു