കെ ജി രാജശേഖരൻ

K G Rajasekharan
Date of Birth: 
Wednesday, 12 February, 1947
Date of Death: 
Friday, 22 March, 2019
കെ ജി രാജശേഖരൻ നായർ
രാജശേഖരൻ
സംവിധാനം: 20
കഥ: 4

കടകത്തുവീട്ടിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെയും ജെ കമലാക്ഷിയമ്മയുടെയും മകനായി കെ ജി രാജശേഖരൻ  ജനിച്ചു. കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയതിനുശേഷമാണ് രാജശേഖരൻ സിനിമയിലേക്ക് പ്രവേശിയ്ക്കുന്നത്. 1968 -ൽ മിടുമിടുക്കി എന്ന സിനിമയുടെ സഹസംവിധായകനായിട്ടാണ് അദ്ധേഹം സിനിമയിൽ തുടക്കം കുറിച്ചത്. എം കൃഷ്ണൻ നായർ, തിക്കുറുശ്ശി, ജെ ഡി തോട്ടാൻ തുടങ്ങിയവരുടെയൊക്കെ സംവിധാന സഹായിയായി നിരവധി സിനിമകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് രാജശേഖരൻ സ്വതന്ത്ര സംവിധായകനാകുന്നത്.

1978 -ൽ ഇറങ്ങിയ പത്മതീർത്ഥം ആണ് കെ ജി രാജശേഖരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് വെല്ലുവിളിഇന്ദ്രധനുസ്സ്യക്ഷിപ്പാറുബീഡിക്കുഞ്ഞമ്മഅന്തപ്പുരം...തുടങ്ങി പതിനെട്ട് ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. 1992 -ൽ ഇറങ്ങിയ സിംഹധ്വനി രാജശേഖരൻ അവസാനം സംവിധാനം ചെയ്ത ചിത്രമാണ്. അഞ്ച് സിനിമകൾക്ക്  അദ്ധേഹം കഥ എഴുതിയിട്ടുമുണ്ട്.

പ്രശസ്ത ഗായിക അമ്പിളിയാണ് കെ ജി രാജസേഖരന്റെ ഭാര്യ.