എം കൃഷ്ണൻ നായർ

M Krishnan Nair
M-Krishnan-Nair-m3db
സംവിധാനം: 70
സംഭാഷണം: 1
തിരക്കഥ: 2

1927 നവംബറിൽ തിരുവനന്തപുരത്ത് ജനനം. ഇന്റർമീഡിയറ്റ് വരെ പഠിച്ചു. സംവിധാനസഹായിയായി 1946 ൽ സിനിമയിലെത്തി. 1955-ൽ പുറത്തിറങ്ങിയ സി ഐ ഡി എന്ന ചിത്രത്തിലൂടെ കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കാവ്യമേള എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം (2000) അദ്ദേഹത്തെ തേടിയെത്തി.

പ്രശസ്ത തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ മധു തുടങ്ങിയവരുടെ ഗുരുവാണ്. ഗാനരചയിതാവും ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ, സംവിധായകനും നിർമ്മാതാവുമായ ശ്രീക്കുട്ടൻ എന്നിവർ മക്കളാണ്.

2001 മേയ് പത്തിന് അന്തരിച്ചു.