കെ പി കൊട്ടാരക്കര

KP Kottarakkara
Date of Death: 
Sunday, 19 November, 2006
കഥ: 19
സംഭാഷണം: 26
തിരക്കഥ: 25

കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, ചിത്രസംയോജനം എന്നീ മേഖലകളിൽ പ്രവർത്തിച്ച കുട്ടൻ പിള്ള എന്ന കെ പി  കൊട്ടാരക്കര 1926 ൽ കൈപ്പള്ളി രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി കൊട്ടാരക്കരയിലാണ് ജനിച്ചത്.

എസ്.എസ്.എൽ.സി. പാസ്സായ ശേഷം പ്രൊഫഷണൽ നാടക വേദിയിൽ പ്രവേശിച്ച ഇദ്ദേഹം നിരവധി നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. 1950 ൽ നീലയുടെ പ്രഥമ ചിത്രമായ ആത്മസഖിക്കു വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്ന് ആറു ചിത്രങ്ങൾക്ക് കഥയും സംഭാഷണവും എഴുതുകയും അവയിൽ  അഭിനയിക്കുകയും ചെയ്തു.

1961 ൽ ഇറങ്ങിയ പാശമലർ എന്ന തമിഴ് ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തി നേടിയ ഇദ്ദേഹം തമിഴിൽ പരിശ് എന്നചിത്രം നിർമിച്ച ശേഷം മലയാളത്തിലേക്കു കടന്നു.

1965 ൽ ഇറങ്ങിയ ജീവിതയാത്ര എന്ന ചലച്ചിത്രം നിർമ്മിച്ചു കൊണ്ട് മലയാള ചലച്ചിത്ര നിർമാണ മേഘലയിൽ എത്തിയ ഇദ്ദേഹം തുടർന്ന് പെണ്മക്കൾ, കാണാത്ത വേഷങ്ങൾ, വിദ്യാർത്ഥി, ലവ് ഇൻ കേരള, രഹസ്യം, റസ്റ്റ്‌ഹൗസ്, രക്തപുഷ്പം , ലങ്കാദഹനം, സംഭവാമി യുഗേ യുഗേ അജ്ഞാതവാസം പച്ചനോട്ടുകൾ, ഹണിമൂൺ, ഓമനക്കുഞ്ഞ്, അമ്മ, ശാന്ത ഒരു ദേവത, മധുരസ്വപ്നം, അവർകണ്ട ലോകം, അഗ്നിപർവ്വതം, യുദ്ധം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അവൾ കാത്തിരുന്നു അവനും, ആദ്യത്തെ കണ്മണി, മഴത്തുള്ളിക്കിലുക്കം എന്നീ 
28 ചിത്രങ്ങൾ കൂടി നിർമ്മിച്ചു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് എഴുതിയതും.

2006 നവംബർ 19 ആം തിയതി ഇദ്ദേഹം തന്റെ 80 ആം വയസ്സിൽ അന്തരിച്ചു.