Indu

എന്റെ പ്രിയഗാനങ്ങൾ

  • അമ്പാടി തന്നിലൊരുണ്ണി

    അമ്പാടി തന്നിലൊരുണ്ണി
    അഞ്ജനക്കണ്ണനാമുണ്ണീ
    ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
    ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)

    ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
    ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
    അരയിൽ കസവുള്ള പീതാംബരം
    അരമണി കിങ്ങിണി അരഞ്ഞാണം
    ഉണ്ണീ വാ.. ഉണ്ണാൻ വാ....
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)


    ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
    ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
    വിരലിൽ പത്തിലും പൊൻ മോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണീ വാ ...ഉറങ്ങാൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)

    ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
    ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
    ഒളികൺ പൂ ചാർത്താൻ സഖി രാധ
    യദുകുല രാഗിണീ പ്രിയ രാധ
    ഉണ്ണീ വാ ഉണർത്താൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)

  • ഈ കൈകളിൽ വീണാടുവാൻ

    ആ...അഹാഹഹഅഹാ....ലാലാ...ആഹാ...

    ഈ കൈകളിൽ വീണാടുവാൻ
    സ്വപ്നംപോലെ ഞാൻ വന്നൂ...
    വന്നൂ... വന്നൂ...
    ഈ കുമ്പിളിൽ തേൻതുള്ളികൾ
    വിണ്ണിൻ ദാഹമായ് വന്നൂ...
    വന്നൂ...വന്നൂ

    മഞ്ഞുനീർക്കണങ്ങൾ ചൂടി
    കുഞ്ഞുപൂവുറങ്ങും പോലെ (2)
    നിൻ മാറിൽ ചായുവാൻ നിൻ കുളിർചൂടുവാൻ
    ഗന്ധർവ്വകന്യ ഞാൻ വന്നിറങ്ങി
    (ഈ കൈകളിൽ)

    നിന്നെയെൻ വിപഞ്ചിയാക്കും
    നിന്നിലെൻ കിനാവു പൂക്കും (2)
    നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ്
    മിന്നിത്തുടിയ്ക്കുവാൻ മുന്നിൽവന്നു
    (ഈ കൈകളില്‍)

  • പൂവിളി പൂവിളി പൊന്നോണമായി

    പൂവിളി പൂവിളി പൊന്നോണമായി
    നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)

    പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
    പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം (പൂ കൊണ്ടു...)
    ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)
    പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
    നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളീ...)

    മാരിവില്‍ മാല മാനപൂന്തോപ്പില്‍
    മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ‍തീരത്തില്‍ (മാരിവിൽ..)
    തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ (2)
    പൂക്കളം പാടിടും പൂമുറ്റം തോറും
    നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)
     

  • ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

    ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
    കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ
    കുളിർ പകർന്നു പോകുവതാരോ
    തെന്നലോ തേൻ തുമ്പിയോ
    പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
    കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]

    താഴമ്പൂ കാറ്റുതലോടിയ പോലെ
    നൂറാതിരതൻ രാക്കുളിരാടിയ പോലെ
    കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
    കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
    ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]

    ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
    പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

  • ആശ്ചര്യ ചൂഡാമണി

    ആശ്ചര്യ ചൂഡാമണീ
    അനുരാഗ പാൽകടൽ കടഞ്ഞു
    കിട്ടിയോരാശ്ചര്യ ചൂഡാമണീ
    ആരു നിൻ സീമന്തരേഖയിൽ ഈയൊരു
    ചാരുകുങ്കുമ ലത പടർത്തി

    ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
    ചുറ്റും പറന്നൂ ഞാൻ
    നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
    നഗ്നമാം ചിറകിന്നു തീ പിടിച്ചു -തീ പിടിച്ചു
    (ആശ്ചര്യ..)

    മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
    മോഹിച്ചിരുന്നൂ ഞാൻ
    എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
    എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു - തപസ്സിരുന്നു
    (ആശ്ചര്യ..)

  • രാക്കിളി തൻ

    ഏ...ഏ...
    ബരസ്‌ ബരസ്‌ ബദ്‌രാ
    ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

    രാക്കിളിതൻ വഴി മറയും
    നോവിൻ പെരുമഴക്കാലം
    കാത്തിരുപ്പിൻ തിരി നനയും
    ഈറൻ പെരുമഴക്കാലം
    ഒരു വേനലിൻ വിരഹബാഷ്പം
    ജലതാളമാർന്ന മഴക്കാലം
    ഒരു തേടലായ്‌ മഴക്കാലം
    (രാക്കിളി തൻ)

    പിയാ പിയാ
    പിയാ കൊ മിലൻ കി ആസ്‌ രെ
    കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
    ഖാ മോരിയാ...

    ഓർമ്മകൾതൻ ലോലകരങ്ങൾ
    പുണരുകയാണുടൽ മുറുകേ
    പാതിവഴിയിൽ കുതറിയ കാറ്റിൽ
    വിരലുകൾ വേർപിരിയുന്നു
    സ്നേഹാർദ്രമാരോ മൊഴിയുകയാവാം
    കാതിലൊരാത്മ സ്വകാര്യം
    തേങ്ങലിനേക്കാൾ പരിചിതമേതോ
    പേരറിയാത്ത വികാരം
    (രാക്കിളി തൻ)

    ഏ.....റസിയാ....

    നീലരാവിൻ താഴ്‌വര നീളെ
    നിഴലുകൾ വീണിഴയുമ്പോൾ
    ഏതോ നിനവിൻ വാതിൽപ്പടിയിൽ
    കാൽപെരുമാറ്റം ഉണർന്നൂ
    ആളുന്ന മഴയിൽ ജാലക വെളിയിൽ
    മിന്നലിൽ ഏതോ സ്വപ്നം
    ഈ മഴതോരും പുൽകതിരുകളിൽ
    നീർമണി വീണു തിളങ്ങും
    (രാക്കിളി തൻ)

  • ഏതോ ജന്മകല്പനയിൽ

    എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ
    ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം
    വീണ്ടും നമ്മൾ ഒന്നായ്‌

    എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ


    പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

    ആ ആ ആ...........

    പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ
    മോഹങ്ങൾ മഞ്ഞായ്‌ വീഴും നേരം കേൾക്കുന്നു നിൻ
    ഹൃദയത്തിൻ അതേ നാദം എന്നിൽ

    എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ
    ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം
    വീണ്ടും നമ്മൾ ഒന്നായ്‌
    എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ


    തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

    ആ ആ ആ.........

    തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
    നിർത്താതെ പൊള്ളും  ഓരോ നോക്കും ഇടയുന്നു
    നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ

    എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ
    ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം
    വീണ്ടും നമ്മൾ ഒന്നായ്‌

    എതോ ജന്മകൽപ്പനയിൽ ഏതോ.......

  • നന്ദസുതാവര തവജനനം

    നന്ദസുതാവര തവജനനം...
    വൃന്ദാവന ശുഭപുളിനം...
    ചിന്തകളിൽ തേൻ കിനിയും കാവ്യം
    എന്തൊരാലോചനാമൃതകാവ്യം

    (നന്ദ...)

    അരയാലിൻ‍ കൊമ്പത്ത് നീയിരുന്നൂ
    അരയോളം വെള്ളത്തിൽ ഗോപികമാർ
    രിസനിസനിപ നിപമപനിസനി
    സനിപനിപ മപമരിഗരി സരി
    സരിമപ രിമപനി മപനിസ
    പനിസരിസനിപസ

    അരയാലിൽ കൊമ്പത്ത് നീയിരുന്നൂ
    അരയോളം വെള്ളത്തിൽ ഗോപികമാർ
    ആടകൾക്കായവർ കൈകൾ നീട്ടീ
    ആറ്റിലെയോളങ്ങൾ ചിരി തൂകി

    (നന്ദ...)

    വിരഹിണി രാധിക തേടിയലഞ്ഞൂ
    വനമാലീ നിന്നെ....
    യമുനയിലേതോ വേദനയൊഴുകീ
    യാമിനിയൊരു മിഴിനീർക്കണമായ്

    (നന്ദ...)

  • നാഥാ നീ വരും

     

    നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
    കാതോർത്തു ഞാനിരുന്നു 
    താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
    തൂവൽ വിരിച്ചു നിന്നൂ....(നാഥാ...)

    നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു 
    പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
    കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
    ചാമരം വീശി നിൽപ്പൂ...
    നാഥാ നീവരും കാലൊച്ച കേൾക്കുവാൻ.. 

    ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
    എന്തേ മനം തുടിയ്‌ക്കാൻ (ഈയിളം)
    കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ
    ഞാനെന്തു പറയാൻ.. എന്തു പറഞ്ഞടുക്കാൻ (നാഥാ നീ.. )

     

  • നീലാംബരമേ താരാപഥമേ

    നീലാംബരമേ - താരാപഥമേ
    ഭൂമിയിൽ ഞങ്ങൾക്കു ദുഃഖങ്ങൾ നൽകിയ
    ദൈവമിപ്പൊഴും അവിടെയുണ്ടോ
    അവിടെയുണ്ടോ...
    (നീലാംബരമേ..)

    വെള്ളിച്ചൂരലും ചുഴറ്റി
    വെള്ളത്താടിയും പറത്തി
    നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയിൽ
    നടക്കാനിറങ്ങാറുണ്ടോ - ദൈവം
    നടക്കാനിറങ്ങാറുണ്ടോ
    കണ്ണീരിവിടെ കടലായി - ഞങ്ങൾ 
    കണ്ടിട്ടൊരുപാടു നാളായി...
    (നീലാംബരമേ..)

    എല്ലാ പൂക്കളും വിടർത്തി
    എല്ലാ മോഹവും ഉണർത്തി
    കർപ്പൂരവിളക്കുമായ് നിൽക്കുന്ന ഞങ്ങളെ
    കടക്കണ്ണെറിയാറുണ്ടോ - ദൈവം
    കടക്കണ്ണെറിയാറുണ്ടോ
    കണ്ണീരിവിടെ കടലായി - ഞങ്ങൾ
    കണ്ടിട്ടൊരുപാടു നാളായി....
    (നീലാംബരമേ..)

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10

Entries

Post datesort ascending
Lyric ഈ ശ്യാമസന്ധ്യ Post datesort ascending വ്യാഴം, 02/06/2016 - 00:34
Lyric ശബരിമലയൊരു Post datesort ascending വ്യാഴം, 02/06/2016 - 00:23
Lyric മഞ്ഞും കുളിരും Post datesort ascending വ്യാഴം, 02/06/2016 - 00:09
Film/Album ശബരിമല ദർശനം Post datesort ascending വ്യാഴം, 02/06/2016 - 00:01
Artists പി ജെ ജോസഫ് Post datesort ascending വ്യാഴം, 02/06/2016 - 00:00
Artists ഡോ. എം കെ നായർ Post datesort ascending ബുധൻ, 01/06/2016 - 23:52
Lyric സംക്രമം Post datesort ascending ബുധൻ, 01/06/2016 - 19:53
Lyric ചെല്ലമ്മ Post datesort ascending ബുധൻ, 01/06/2016 - 19:50
Lyric ആരെ ആരെ Post datesort ascending ബുധൻ, 01/06/2016 - 19:47
Lyric ഓർമ്മ തൻ Post datesort ascending ബുധൻ, 01/06/2016 - 19:45
Lyric ജീവിതപ്പൂക്കൾ Post datesort ascending ബുധൻ, 01/06/2016 - 19:43
Lyric ആത്മാർപ്പണത്തിൽ Post datesort ascending ബുധൻ, 01/06/2016 - 19:40
Lyric അപ്പോം ചുട്ടു Post datesort ascending ബുധൻ, 01/06/2016 - 18:17
Lyric ചെറുകുളിരല Post datesort ascending വെള്ളി, 27/05/2016 - 02:13
Lyric നീർമുത്തുകൾ Post datesort ascending വെള്ളി, 27/05/2016 - 02:05
Lyric മദം കൊള്ളും Post datesort ascending വെള്ളി, 27/05/2016 - 02:03
Lyric ഹൃദയവനിയിൽ Post datesort ascending വെള്ളി, 27/05/2016 - 02:01
Lyric കൂവേ കൂവേ Post datesort ascending വെള്ളി, 27/05/2016 - 01:51
Lyric ഉമ്മത്തം പൂവു വിരിഞ്ഞു Post datesort ascending വെള്ളി, 27/05/2016 - 01:48
Lyric കല്ലോലം Post datesort ascending വെള്ളി, 27/05/2016 - 01:39
Lyric തേൻ തുളുമ്പും കുടം Post datesort ascending വെള്ളി, 27/05/2016 - 01:36
Lyric പാട്ടിന്റെ പുഴയിൽ Post datesort ascending വെള്ളി, 27/05/2016 - 00:06
Lyric ഈ രാഗം Post datesort ascending വെള്ളി, 27/05/2016 - 00:04
Lyric പണ്ടൊരിക്കൽ Post datesort ascending വെള്ളി, 27/05/2016 - 00:01
Lyric പാതിമെയ് മറഞ്ഞു Post datesort ascending വ്യാഴം, 26/05/2016 - 23:47
Lyric രാത്രിഗന്ധി Post datesort ascending വ്യാഴം, 26/05/2016 - 23:44
Lyric അകലെ ആയിരം Post datesort ascending വ്യാഴം, 26/05/2016 - 23:41
Lyric ചൊരിയൂ പനിനീര്‍മഴയില്‍ Post datesort ascending വ്യാഴം, 26/05/2016 - 23:29
Lyric ഋതുമദം തളിരിടുമൊരു നേരം Post datesort ascending വ്യാഴം, 26/05/2016 - 23:27
Film/Album ലയനം Post datesort ascending വ്യാഴം, 26/05/2016 - 23:23
Lyric മാനത്ത് Post datesort ascending വ്യാഴം, 26/05/2016 - 23:10
Lyric രതിഭാവം Post datesort ascending വ്യാഴം, 26/05/2016 - 23:06
Film/Album രതിഭാവം Post datesort ascending വ്യാഴം, 26/05/2016 - 23:03
Lyric പൂവേ പൂന്തളിരേ Post datesort ascending വ്യാഴം, 17/03/2016 - 00:02
Lyric മുകുന്ദാ മുരാരേ Post datesort ascending ബുധൻ, 16/03/2016 - 23:59
Lyric ചുവരില്ലാതൊരു ചിത്രം Post datesort ascending ബുധൻ, 16/03/2016 - 23:57
Lyric മേലേ നന്ദനം പൂത്തേ Post datesort ascending വെള്ളി, 11/03/2016 - 04:43
Lyric താഴെ വീണു മാനം Post datesort ascending വെള്ളി, 11/03/2016 - 04:41
Lyric ഓ മുകിലേ കാർമുകിലേ Post datesort ascending വെള്ളി, 11/03/2016 - 04:32
Lyric കടക്കണ്ണ് തൊടുക്കും Post datesort ascending വെള്ളി, 11/03/2016 - 04:03
Lyric ശ്രീകുമാരനാണേ ശ്രീകുമാരിയാണേ Post datesort ascending വെള്ളി, 11/03/2016 - 03:56
Lyric ആട്ടക്കാരൻ ചേട്ടച്ചാരുടെ Post datesort ascending വെള്ളി, 11/03/2016 - 03:53
Lyric രാത്രി മുഴുവൻ മഴയായിരുന്നു - F Post datesort ascending വെള്ളി, 11/03/2016 - 03:33
Lyric വസന്തം തളിര്‍ത്തു Post datesort ascending ചൊവ്വ, 06/10/2015 - 02:48
Lyric രാവിന്റെ തോളില്‍ Post datesort ascending ചൊവ്വ, 06/10/2015 - 02:40
Lyric കമ്പിളിമേഘം പുതച്ച് Post datesort ascending വെള്ളി, 02/10/2015 - 03:51
Lyric തെന്നലിലും Post datesort ascending വെള്ളി, 02/10/2015 - 03:32
Lyric പെണ്ണിന്റെ ചുറ്റിലും Post datesort ascending വെള്ളി, 02/10/2015 - 03:28
Lyric ആരോമലേ Post datesort ascending വെള്ളി, 02/10/2015 - 03:24
Lyric എന്നും മനസ്സിന്റെ തംബുരു (F) Post datesort ascending വ്യാഴം, 01/10/2015 - 03:27

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് ഈ ശ്യാമസന്ധ്യ സമയം വ്യാഴം, 02/06/2016 - 00:34 ചെയ്തതു്
തലക്കെട്ട് ശബരിമലയൊരു സമയം വ്യാഴം, 02/06/2016 - 00:23 ചെയ്തതു്
തലക്കെട്ട് മഞ്ഞും കുളിരും സമയം വ്യാഴം, 02/06/2016 - 00:09 ചെയ്തതു്
തലക്കെട്ട് ശബരിമല ദർശനം സമയം വ്യാഴം, 02/06/2016 - 00:01 ചെയ്തതു് ഗായകർ, പാട്ടുകൾ ചേർത്തു
തലക്കെട്ട് പി ജെ ജോസഫ് സമയം വ്യാഴം, 02/06/2016 - 00:00 ചെയ്തതു്
തലക്കെട്ട് ഡോ. എം കെ നായർ സമയം ബുധൻ, 01/06/2016 - 23:52 ചെയ്തതു്
തലക്കെട്ട് സംക്രമം സമയം ബുധൻ, 01/06/2016 - 19:53 ചെയ്തതു്
തലക്കെട്ട് ചെല്ലമ്മ സമയം ബുധൻ, 01/06/2016 - 19:50 ചെയ്തതു്
തലക്കെട്ട് ആരെ ആരെ സമയം ബുധൻ, 01/06/2016 - 19:47 ചെയ്തതു്
തലക്കെട്ട് ഓർമ്മ തൻ സമയം ബുധൻ, 01/06/2016 - 19:45 ചെയ്തതു്
തലക്കെട്ട് ജീവിതപ്പൂക്കൾ സമയം ബുധൻ, 01/06/2016 - 19:43 ചെയ്തതു്
തലക്കെട്ട് ആത്മാർപ്പണത്തിൽ സമയം ബുധൻ, 01/06/2016 - 19:40 ചെയ്തതു്
തലക്കെട്ട് തിലകം സമയം ബുധൻ, 01/06/2016 - 19:37 ചെയ്തതു് ഗായകർ, പാട്ടുകൾ ചേർത്തു
തലക്കെട്ട് കൂരിരുൾ മൂടിയ (M) സമയം ബുധൻ, 01/06/2016 - 19:28 ചെയ്തതു്
തലക്കെട്ട് നമുക്കു നല്ലൊരു സമയം ബുധൻ, 01/06/2016 - 19:25 ചെയ്തതു്
തലക്കെട്ട് കൂരിരുൾ മൂടിയ (F) സമയം ബുധൻ, 01/06/2016 - 19:13 ചെയ്തതു്
തലക്കെട്ട് മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് സമയം ബുധൻ, 01/06/2016 - 19:09 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് ആശ്രയമേകണേ സമയം ബുധൻ, 01/06/2016 - 18:59 ചെയ്തതു്
തലക്കെട്ട് മഞ്ഞക്കിളികളെ (F) സമയം ബുധൻ, 01/06/2016 - 18:56 ചെയ്തതു്
തലക്കെട്ട് എന്തീ നാണം സമയം ബുധൻ, 01/06/2016 - 18:53 ചെയ്തതു്
തലക്കെട്ട് മഞ്ഞക്കിളികളെ സമയം ബുധൻ, 01/06/2016 - 18:50 ചെയ്തതു്
തലക്കെട്ട് ഹിറ്റ്ലിസ്റ്റ് സമയം ബുധൻ, 01/06/2016 - 18:47 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് ആദിമദ്ധ്യാന്തങ്ങൾ സമയം ബുധൻ, 01/06/2016 - 18:37 ചെയ്തതു്
തലക്കെട്ട് വയനാടൻ മേട്ടിൽ സമയം ബുധൻ, 01/06/2016 - 18:33 ചെയ്തതു്
തലക്കെട്ട് അപ്പോം ചുട്ടു സമയം ബുധൻ, 01/06/2016 - 18:17 ചെയ്തതു്
തലക്കെട്ട് ഗാനമേള സമയം വെള്ളി, 27/05/2016 - 02:16 ചെയ്തതു് ഗായിക തിരുത്തി, പാട്ട് ചേർത്തു
തലക്കെട്ട് ചെറുകുളിരല സമയം വെള്ളി, 27/05/2016 - 02:13 ചെയ്തതു്
തലക്കെട്ട് നീർമുത്തുകൾ സമയം വെള്ളി, 27/05/2016 - 02:05 ചെയ്തതു്
തലക്കെട്ട് മദം കൊള്ളും സമയം വെള്ളി, 27/05/2016 - 02:03 ചെയ്തതു്
തലക്കെട്ട് ഹൃദയവനിയിൽ സമയം വെള്ളി, 27/05/2016 - 02:01 ചെയ്തതു്
തലക്കെട്ട് 101 രാവുകൾ സമയം വെള്ളി, 27/05/2016 - 01:59 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് കൂവേ കൂവേ സമയം വെള്ളി, 27/05/2016 - 01:51 ചെയ്തതു്
തലക്കെട്ട് ഉമ്മ തൻ സമയം വെള്ളി, 27/05/2016 - 01:48 ചെയ്തതു്
തലക്കെട്ട് അപൂര്‍വ്വസംഗമം സമയം വെള്ളി, 27/05/2016 - 01:44 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് ചുവന്ന കണ്ണുകൾ സമയം വെള്ളി, 27/05/2016 - 01:33 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് പാട്ടിന്റെ പുഴയിൽ സമയം വെള്ളി, 27/05/2016 - 00:06 ചെയ്തതു്
തലക്കെട്ട് ഈ രാഗം സമയം വെള്ളി, 27/05/2016 - 00:04 ചെയ്തതു്
തലക്കെട്ട് പണ്ടൊരിക്കൽ സമയം വെള്ളി, 27/05/2016 - 00:01 ചെയ്തതു്
തലക്കെട്ട് റോസ ഐ ലവ് യു സമയം വ്യാഴം, 26/05/2016 - 23:57 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് പാതിമെയ് മറഞ്ഞു സമയം വ്യാഴം, 26/05/2016 - 23:47 ചെയ്തതു്
തലക്കെട്ട് രാത്രിഗന്ധി സമയം വ്യാഴം, 26/05/2016 - 23:44 ചെയ്തതു്
തലക്കെട്ട് അകലെ ആയിരം സമയം വ്യാഴം, 26/05/2016 - 23:41 ചെയ്തതു്
തലക്കെട്ട് ഉർവ്വശി സമയം വ്യാഴം, 26/05/2016 - 23:36 ചെയ്തതു് പാട്ടുകൾ ചേർത്തു
തലക്കെട്ട് ചൊരിയൂ സമയം വ്യാഴം, 26/05/2016 - 23:29 ചെയ്തതു്
തലക്കെട്ട് ഋതുമദം സമയം വ്യാഴം, 26/05/2016 - 23:27 ചെയ്തതു്
തലക്കെട്ട് ലയനം സമയം വ്യാഴം, 26/05/2016 - 23:23 ചെയ്തതു്
തലക്കെട്ട് മാനത്ത് സമയം വ്യാഴം, 26/05/2016 - 23:10 ചെയ്തതു്
തലക്കെട്ട് രതിഭാവം സമയം വ്യാഴം, 26/05/2016 - 23:06 ചെയ്തതു്
തലക്കെട്ട് രതിഭാവം സമയം വ്യാഴം, 26/05/2016 - 23:03 ചെയ്തതു്
തലക്കെട്ട് ഓർമ്മയിലെന്നും സമയം വ്യാഴം, 26/05/2016 - 22:53 ചെയ്തതു്

Pages