മലയാളത്തിൽ ഒരു പാട്ടിന്റെ തന്നെ പല്ലവിയും ചരണവും ഒരേ വരികൾ തന്നെ വരുന്നത് അപൂർവ്വമാണ്.അത്തരമൊരു ഗാനമാണ് ഇത്. ഹിന്ദിയിൽ ചില ഗാനങ്ങൾക്ക് ഇത്തരം രീതികൾ സാധാരണമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളത്തിൽ ഇത്തരത്തിൽ വന്ന ഒരു അപൂർവ്വ ഗാനമായി ഇതിനെ കണക്കാക്കാം.പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധൻ മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമായും "ആരണ്യകം"വും ഈ ഗാനവും അറിയപ്പെടുന്നുണ്ട്..
ആത്മാവിൽ മുട്ടി വിളിച്ചതു പോലെ
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ [കണ്ണിൽ....]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(9 votes)
Aathmaavil muttivilichathu pole
Additional Info
ഗാനശാഖ: