രഘുനാഥ് സേത്ത്

Raghunath Seth
സംഗീതം നല്കിയ ഗാനങ്ങൾ: 4

സംഗീതസംവിധായകൻ, ഹിന്ദുസ്ഥാനിസംഗീതജ്ഞൻ, പുല്ലാങ്കുഴൽ വാദകൻ

ഗ്വാളിയോറിൽ ജനിച്ചു. പണ്ഡിറ്റ് രതൻ ജൻകാറാണ് ആദ്യഗുരു. പണ്ഡിറ്റ് പന്നലാൽ ഘോഷാണ് പുല്ലാങ്കുഴലിൽ സേത്തിന്റെ ഗുരു. 1951 മുതൽക്കേ ചലച്ചിത്രങ്ങൾക്കുവേണ്ടി പുല്ലാങ്കുഴൽ വായിച്ചിരുന്നു. ലഖ്നൗ ഓളിന്ത്യാ റേഡിയോയിൽ സംഗീതസംവിധായകനും നിർമ്മാതാവുമായിരുന്നു. മുംബെ ഫിലിംസ് ഡിവിഷനിൽ സംഗീതവിഭാഗംമേധാവിയുമായിരുന്നു. സിനിമാഗാനങ്ങൾക്കു പുറമേ നിരവധി ലളിതഗാനങ്ങൾക്കും ഗസലുകൾക്കും ഭജനുകൾക്കും ഈണം പകർന്നിട്ടുണ്ട്. ഫിർ ഭി, കിസ്സാ കുർസി കാ, ഏക് ബാർ ഭിർ, ആഗേ മോഡ് ഹേ തുടങ്ങിയവയാണ് സംഗീതസംവിധാനം നിർവ്വഹിച്ച പ്രധാന സിനിമകൾ. മലയാളത്തിൽ ആരണ്യകത്തിനുവേണ്ടി ഇദ്ദേഹം ഒരുക്കിയ ഗാനങ്ങൾ ആസ്വാദകശ്രദ്ധ നേടിയവയാണ്. ജാസും ഇന്ത്യൻ സംഗീതവും തമ്മിലുള്ള മേളനം ലക്ഷ്യമാക്കി വിവിധ വിദേശി കലാകാരന്മാരെ അണിനിരത്തി ആൽബങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

1994ലെ സംഗീത-നാടക അക്കാദമി അവാർഡ് ജേതാവാണ്.