നന്ദസുതാവര തവജനനം

നന്ദസുതാവര തവജനനം...
വൃന്ദാവന ശുഭപുളിനം...
ചിന്തകളിൽ തേൻ കിനിയും കാവ്യം
എന്തൊരാലോചനാമൃതകാവ്യം

(നന്ദ...)

അരയാലിൻ‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തിൽ ഗോപികമാർ
രിസനിസനിപ നിപമപനിസനി
സനിപനിപ മപമരിഗരി സരി
സരിമപ രിമപനി മപനിസ
പനിസരിസനിപസ

അരയാലിൽ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തിൽ ഗോപികമാർ
ആടകൾക്കായവർ കൈകൾ നീട്ടീ
ആറ്റിലെയോളങ്ങൾ ചിരി തൂകി

(നന്ദ...)

വിരഹിണി രാധിക തേടിയലഞ്ഞൂ
വനമാലീ നിന്നെ....
യമുനയിലേതോ വേദനയൊഴുകീ
യാമിനിയൊരു മിഴിനീർക്കണമായ്

(നന്ദ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Nanda suthavara

Additional Info