ആശ്രയമേകണേ
ആശ്രയമേകേണമേ ഞങ്ങൾക്കായ് ലോകേശാ
ക്ലേശിതമാനസരെ കാത്തിടണേ ജീവേശാ
മുൾമുടിചൂടിയ നിൻ കാരുണ്യം
പാപികളിൽ ചൊരിയും ചൈതന്യം
(ആശ്രയം...)
മലരണിയും മലവയലുകളെ മോടിയോടെയൊരുക്കുമ്പോൾ
ജീവിതവനിയിൽ എരിയും ഞങ്ങളെ സ്നേഹമോടെ നനയ്ക്കണമേ
കാൽവരിമലയെ തീർത്തവർ ഞങ്ങൾ
കാൽവരി മലയെ...
കാൽവരി മലയെ തീർത്തവർ ഞങ്ങൾ
കരുണാസിന്ധോ കനിയണമേ
കരുണാസിന്ധോ കനിയണമേ
(ആശ്രയം...)
പറവകളെ വനഗായകരേ
തേൻ കനിയൂട്ടി വളർത്തുമ്പോൾ
ജീവിതമരുവിൽ അലയും ഞങ്ങളെ ജീവനദിക്കരെ ചേർക്കണമേ
കാൽവരി മലയെ തീർത്തവർ ഞങ്ങൾ
കാൽവരി മലയെ...
കാൽവരി മലയെ തീർത്തവർ ഞങ്ങൾ
കരുണാസിന്ധോ കനിയണമേ
കരുണാസിന്ധോ കനിയണമേ
(ആശ്രയം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ashrayamekane
Additional Info
Year:
1996
ഗാനശാഖ: