കെ ജി മാർക്കോസ്
പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് കെ ജി മാർക്കോസ്. 1979-80 കാലഘട്ടത്തിലാണ് അദ്ദേഹം ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭക്തി ഗാനങ്ങളിലൂടെയായിരുന്നു തുടക്കം. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം.." എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്.
1981 -ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ.." എന്ന ഹിറ്റുഗാനത്തിലൂടെയാണ് മാർക്കോസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. നിറക്കൂട്ട് എന്ന സിനിമയിലെ "പൂമാനമേ ഒരു രാഗമേഘം താ..", നാടോടി -യിലെ "താലോലം പൂംപൈതലേ..", ഗോഡ്‌ഫാദർ എന്ന ചിത്രത്തിലെ "മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ.." എന്നിവ മാർക്കോസിന്റെ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെട്ടവയാണ്. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു.
മാർക്കോസിന്റെ ഭാര്യ മഞ്ജു, മക്കൾ നിഥിൻ, നിഖിൽ, നമിത.
കേരള കാത്തലിക് ബിഷപ് കൗൺസിൽ അവാർഡ്
മാപ്പിള സംഗീത അക്കാദമി അവാർഡ്
ഓർതഡക്സ് സഭ അവാർഡ് എന്നീ പുരസ്കാരങ്ങൾ മാർക്കോസിന് ലഭിച്ചിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ | ചിത്രം/ആൽബം ദൂരദർശൻ പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം അൾത്താരയിൽ ആത്മബലിയായ് | ചിത്രം/ആൽബം ക്രിസ്തീയ ഗാനങ്ങൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം അനാദികാലം മുൻപേ | ചിത്രം/ആൽബം തിരുനാമകീർത്തനം | രചന | സംഗീതം സണ്ണി സ്റ്റീഫൻ | രാഗം | വര്ഷം |
ഗാനം മണിച്ചിലമ്പോ | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം മാമരുഭൂമിയും മരതകക്കാടും | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം യാസീമുസമിലരേ | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം ബദ്റുദി തിളങ്ങിടും | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം ആകെ ലോകത്തിൻ | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം അർഷിൽ പിസവായ് | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം ദുനിയാവിൽ ഞാനൊരു | ചിത്രം/ആൽബം മാപ്പിളപ്പാട്ടുകൾ | രചന | സംഗീതം | രാഗം | വര്ഷം |
ഗാനം വാ വാ പുതുപ്രഭാതമേ | ചിത്രം/ആൽബം പ്രേമകവിതകളേ | രചന ഷിബു ചക്രവർത്തി | സംഗീതം കോട്ടയം ജോയ് | രാഗം | വര്ഷം |
ഗാനം കന്നിപ്പൂമാനം കണ്ണും നട്ടു | ചിത്രം/ആൽബം കേൾക്കാത്ത ശബ്ദം | രചന ദേവദാസ് | സംഗീതം ജോൺസൺ | രാഗം പീലു | വര്ഷം 1982 |
ഗാനം മയിലിണ ചാഞ്ചാടും | ചിത്രം/ആൽബം ഭൂകമ്പം | രചന ബിച്ചു തിരുമല | സംഗീതം ശങ്കർ ഗണേഷ് | രാഗം | വര്ഷം 1983 |
ഗാനം ജീവിക്കാനായി ഭാരം | ചിത്രം/ആൽബം കൂലി | രചന ചുനക്കര രാമൻകുട്ടി | സംഗീതം രവീന്ദ്രൻ | രാഗം | വര്ഷം 1983 |
ഗാനം ഉന്മാദം ഉല്ലാസം | ചിത്രം/ആൽബം രതിലയം | രചന പൂവച്ചൽ ഖാദർ | സംഗീതം എം ജി രാധാകൃഷ്ണൻ | രാഗം | വര്ഷം 1983 |
ഗാനം കടലിലും കരയിലും | ചിത്രം/ആൽബം രതിലയം | രചന പൂവച്ചൽ ഖാദർ | സംഗീതം എം ജി രാധാകൃഷ്ണൻ | രാഗം | വര്ഷം 1983 |
ഗാനം ചെമ്പരത്തി കൺ തുറന്ന് | ചിത്രം/ആൽബം വീണപൂവ് | രചന മുല്ലനേഴി | സംഗീതം വിദ്യാധരൻ | രാഗം | വര്ഷം 1983 |
ഗാനം ആകാശ മൗനം | ചിത്രം/ആൽബം മൈനാകം | രചന ബിച്ചു തിരുമല | സംഗീതം രവീന്ദ്രൻ | രാഗം ഷണ്മുഖപ്രിയ | വര്ഷം 1984 |
ഗാനം ശ്യാമം സുന്ദരം രാവിന്റെ വീണയിൽ | ചിത്രം/ആൽബം മൗനം സമ്മതം | രചന | സംഗീതം | രാഗം | വര്ഷം 1984 |
ഗാനം നിക്കാഹിനഞ്ചാറ് നാള് | ചിത്രം/ആൽബം മൗനം സമ്മതം | രചന | സംഗീതം | രാഗം | വര്ഷം 1984 |