നിറക്കൂട്ട്
ഭാര്യയെ കൊന്ന കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളി ശിക്ഷ നടപ്പാക്കുന്നതിൻ്റെ തലേന്നാൾ ജയിൽ ചാടുന്നു
Actors & Characters
Actors | Character |
---|---|
രവി വർമ്മ | |
മേഴ്സി | |
ഡോ.സുമ | |
ശശികല വർഗീസ് | |
അവറാച്ചൻ (അബ്രഹാം) | |
പോൾ മാത്യു | |
സ്റ്റൂഡിയോ ബോയ് |
Main Crew
കഥ സംഗ്രഹം
കേരളരമ പത്രത്തിൽ റിപ്പോർട്ടറായി പുതുതായി ജോയിൻ ചെയ്ത ശശികല വർഗ്ഗീസ്, ചേച്ചിയുടെ കൂട്ടുകാരിയായ ഡോ. സുമയ്ക്കൊപ്പമാണ് താമസം. ഏതാനും ആഴ്ചകൾക്കുള്ളിൽ തൂക്കിലേറ്റാൻ തീരുമാനമായിട്ടുള്ള, മേഴ്സി കൊലക്കേസിലെ പ്രതി രവിവർമ്മയെക്കുറിച്ച് ഒരു ഫീച്ചർ തയാറാക്കാൻ ചീഫ് എഡിറ്റർ ശശികലയെ ഏൽപിക്കുന്നു.
തൻ്റെ ചേച്ചിയെ കൊന്ന കുറ്റവാളിയെ കാണുന്നതു തന്നെ ശശികലയ്ക്ക് സഹിക്കാൻ കഴിയുന്നതല്ല. എന്നാൽ സുമയുടെ നിർബന്ധത്തെത്തുടർന്ന് അവൾ രവിവർമ്മയെക്കാണാൻ പോകുന്നു. പക്ഷേ, അയാൾ പത്രക്കാരെ കാണാൻ വിസമ്മതിക്കുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന വിവരങ്ങളും കേസ് സംബന്ധിയായ റിപ്പോർട്ടുകളും ചേർത്ത് ഫീച്ചർ തയ്യാറാക്കാൻ ശശികല തീരുമാനിക്കുന്നു.
സ്വകാര്യ കമ്പനിയിൽ ക്ലാർക്കായി ജോലി നോക്കുന്ന മേഴ്സിയെ ഒരു നൃത്തപരിപാടിയിൽ വച്ചാണ് രവിവർമ്മ കാണുന്നത്. ഡിസൈനറും പരസ്യക്കമ്പനി ഉടമയുമായ രവിവർമ്മ തൻ്റെ കമ്പനിയുടെ മോഡലാകാൻ മേഴ്സിയെ നിർബന്ധിക്കുന്നെങ്കിലും അവൾ ഒഴിഞ്ഞു മാറുന്നു. എന്നാൽ, പിന്നീട്, തൻ്റെ ജോലി പോയതോടെ, വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതു കാരണം, മേഴ്സി മോഡലിംഗ് ജോലി ഏറ്റെടുക്കുന്നു.
വളരെച്ചുരുങ്ങിയ സമയത്തിനുള്ളിൽ മേഴ്സി മോഡലായുള്ള പരസ്യങ്ങൾക്ക് സ്വീകാര്യത കിട്ടുന്നു. നല്ലൊരു മോഡലായ മേഴ്സിയെ നഷ്ടപ്പെടാതിരിക്കാൻ രവിവർമ്മ തന്ത്രപൂർവം അവളെ വിവാഹം കഴിക്കുന്നു. വിവാഹശേഷവും മോഡലിംഗ് ചെയ്യാൻ അയാളവളെ നിർബന്ധിക്കുന്നു. ഒരു ദിവസം അല്പവസ്ത്രധാരിണിയായി ഫോട്ടോ എടുക്കാൻ മേഴ്സി വിസമ്മതിക്കുമ്പോൾ അയാളവളെ തല്ലുന്നു. തുടർന്നുള്ള ദിവസങ്ങളിലും അയാളുടെ പീഡനവും കുത്തുവാക്കുകളും കൂടിക്കൂടി വരുന്നു.
താനൊരമ്മയാകാൻ പോകുന്ന വിവരം മേഴ്സിയെ സന്തുഷ്ടയാക്കുന്നു. അതവൾ രവിവർമ്മയെ അറിയിക്കുന്നു. കൊച്ചിൻ്റെ തന്തയാരെന്ന അയാളുടെ ചോദ്യം കേട്ട് അവൾ തകർന്നു പോവുന്നു. തുടർന്ന് അയാളവളെ വീട്ടിൽ നിന്നു പുറത്താക്കുന്നു. അവൾ സുമയോടൊപ്പം താമസമാകുന്നു. കോടതിയിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത രവിവർമ്മ, മേഴ്സി വ്യഭിചാരിണിയാണെന്നും കുഞ്ഞ് തൻ്റേതല്ലെന്നും വാദിക്കുന്നു. കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും, മേഴ്സിക്കും കുഞ്ഞിനും ചെലവിന് കൊടുക്കാൻ വിധിക്കുന്നു. പ്രകോപിതനായ രവിവർമ്മ സുമയുടെ വീട്ടിലെത്തി മേഴ്സിയെ കുത്തിക്കൊല്ലുന്നു.
ശശികലയുടെ ഫീച്ചറിനെ അഭിനന്ദിച്ചു കൊണ്ട് ധാരാളം കത്തുകൾ വരുന്നു. എന്നാൽ, രവിവർമ്മ അയച്ച കത്തിലെ 'വില്ലനെ മാത്രം വിട്ടു പോയി' എന്ന വാചകം അവളെ അസ്വസ്ഥയാക്കുന്നു.
തൂക്കിലേറ്റുന്നതിൻ്റെ തലേന്ന് രവിവർമ്മ ജയിൽ ചാടുന്നു. പാതിരാത്രി സുമയുടെ വീട്ടിലെത്തുന്ന പോലീസ്, രവിവർമ്മ ആ ഭാഗത്തേക്കു വന്നെന്നു പറയുന്നു. വീട്ടിന്നുള്ളിൽ കണ്ട രക്തക്കറ പിന്തുടർന്ന ശശികലയും സുമയും കർട്ടനു പിറകിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ രവിർമ്മയെ കാണുന്നു. ബോധരഹിതനായി വീണ അയാളുടെ മുറിവുകൾ , ശശികലയുടെഎതിർപ്പ് വകവയ്ക്കാതെ സുമ മരുന്നു വച്ച് കെട്ടുന്നു. പൊലീസിന് ഫോൺ ചെയ്യാൻ പോകുന്ന ശശികലയെ തടയുന്ന സുമ, രവിവർമ്മയുടെ പോക്കറ്റിൽ നിന്നു കിട്ടിയ ഒരു പേപ്പർ
അവളെക്കാണിക്കുന്നു. അയാളുടെ സ്വത്തെല്ലാം ശശികലയ്ക്കും അനിയനും എഴുതി വച്ച വിൽപത്രമായിരുന്നു അത്.
രവിവർമ്മയുടെ മുറിവുകൾ ഉണങ്ങി അയാളുടെ ആരോഗ്യം മെച്ചപ്പെടുന്നു. താനല്ല മേഴ്സിയെ കൊന്നതെന്ന് അയാൾ പറയുന്നെങ്കിലും ശശികല അംഗീകരിക്കുന്നില്ല. അയാളെ പൊലീസിനെ ഏൽപിക്കാമെന്ന് അവൾ വീണ്ടും പറയുന്നു. രവിയാണ് മേഴ്സിയെ കൊന്നതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹമോചനക്കേസ് നടക്കുന്ന സമയത്തും രവി മേഴ്സിയെ സഹായിച്ചിരുന്നെന്നും മേഴ്സിക്ക് പുറത്തു പറയാൻ പറ്റാത്ത എന്തോ രഹസ്യമുണ്ടായിരുന്നെന്നും സുമ പറയുന്നു. പതിയെപ്പതിയെ ശശികലയ്ക്കും രവിയോട് അനുതാപവും സ്നേഹവും തോന്നുന്നു. ആരോഗ്യം വീണ്ടെടുത്ത രവി, അവിടെ നിന്നു പോകുന്നതിനു മുൻപ്, മേഴ്സിയെ കൊന്നതാരാണെന്ന് പറയുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പൂമാനമേ ഒരു രാഗമേഘം താ - Mആഭേരി |
പൂവച്ചൽ ഖാദർ | ശ്യാം | കെ ജി മാർക്കോസ് |
2 |
പ്രണയസങ്കല്പമേവിജയനാഗരി |
പൂവച്ചൽ ഖാദർ | ശ്യാം | വാണി ജയറാം, സതീഷ് ബാബു |
3 |
പൂമാനമേ ഒരു രാഗമേഘം താ - Fആഭേരി |
പൂവച്ചൽ ഖാദർ | ശ്യാം | കെ എസ് ചിത്ര |