ശ്രീഹരി
അഭിനേതാവ്, കലാസംവിധായകൻ, സംവിധാന സഹായി. 1953 ഫെബ്രുവരി 25 ന് മാധവന്റെയും സരളയുടെയും മകനായി വർക്കലയിൽ ജനിച്ചു. വർക്കല ഗവണ്മെന്റ് എച്ച് എസിലായിരുന്നു ശ്രീ ഹരിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വർക്കല എസ് എൻ കോളേജിൽ നിന്നും ബിഎസ് സി കെമിസ്റ്റ്രിയിൽ ബിരുദമെടുത്തു.
പ്രശസ്ത സംവിധായകൻ ജോഷിയുടെ സന്ദർഭം എന്ന സിനിമയിലൂടെയായിരുന്നു ശ്രീഹരി ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആർട്ട് ഡയറക്ടർ രാധാകൃഷ്ണന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ശ്രീഹരി ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. അവയിൽ ഭൂരിഭാഗവും ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ന്യൂഡൽഹി നാല് ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അവ നാലിലും ശ്രീഹരിയായിരുന്നു ആർട്ട് ഡയറക്ടർ. നിറക്കൂട്ട് ഹിന്ദിയിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അതിന്റെ ആർട്ട് ഡയറക്ടറായിട്ടും ശ്രീഹരി വർക്ക് ചെയ്തു. എയർപോർട്ട്, മുത്തുകളിക്ക വാരിക്കള.. എന്നീ തമിഴ് ചിത്രങ്ങളിലും, അംഗരക്ഷകഡു എന്ന തെലുങ്കു ചിത്രത്തിലും ശ്രീഹരി ആർട്ട് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.
ജോഷി സംവിധാനം ചെയ്ത് 1996 ൽ റിലീസായ ഭൂപതി എന്ന സിനിമയിലൂടെയാണ് ശ്രീഹരി അസോസിയേറ്റ് ഡയറക്ഷൻ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് വാഴുന്നോർ, ദുബായ്, പ്രജ.. എന്നിവയുൾപ്പെടെ ഇരുപതോളം ചിത്രങ്ങളിൽ സംവിധാന സഹായിയായി. നിറക്കൂട്ട് എന്ന ജോഷി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് അഞ്ച് സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. ശ്രീഹരി അവിവാഹിതനാണ്.
വിലാസം:- Hariharan (Hari), Sarala Mandiram, Maithanam, Varkkala, 695141(pin)
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നിറക്കൂട്ട് | കഥാപാത്രം സ്റ്റൂഡിയോ ബോയ് | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ ക്ഷമിച്ചു എന്നൊരു വാക്ക് | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1986 |
സിനിമ പത്രം | കഥാപാത്രം എഡിറ്റർ | സംവിധാനം ജോഷി | വര്ഷം 1999 |
സിനിമ ദുബായ് | കഥാപാത്രം സൂപ്പർവൈസർ | സംവിധാനം ജോഷി | വര്ഷം 2001 |
സിനിമ ക്ലിയോപാട്ര | കഥാപാത്രം ആർട്ട് ഡയറക്ടർ | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സലാം കാശ്മീർ | സംവിധാനം ജോഷി | വര്ഷം 2014 |
തലക്കെട്ട് അവതാരം | സംവിധാനം ജോഷി | വര്ഷം 2014 |
തലക്കെട്ട് ലോക്പാൽ | സംവിധാനം ജോഷി | വര്ഷം 2013 |
തലക്കെട്ട് ക്ലിയോപാട്ര | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 2013 |
തലക്കെട്ട് സെവൻസ് | സംവിധാനം ജോഷി | വര്ഷം 2011 |
തലക്കെട്ട് ട്വന്റി 20 | സംവിധാനം ജോഷി | വര്ഷം 2008 |
തലക്കെട്ട് ജൂലൈ 4 | സംവിധാനം ജോഷി | വര്ഷം 2007 |
തലക്കെട്ട് നസ്രാണി | സംവിധാനം ജോഷി | വര്ഷം 2007 |
തലക്കെട്ട് പോത്തൻ വാവ | സംവിധാനം ജോഷി | വര്ഷം 2006 |
തലക്കെട്ട് ലയൺ | സംവിധാനം ജോഷി | വര്ഷം 2006 |
തലക്കെട്ട് മാമ്പഴക്കാലം | സംവിധാനം ജോഷി | വര്ഷം 2004 |
തലക്കെട്ട് റൺവേ | സംവിധാനം ജോഷി | വര്ഷം 2004 |
തലക്കെട്ട് പ്രജ | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് വാഴുന്നോർ | സംവിധാനം ജോഷി | വര്ഷം 1999 |
തലക്കെട്ട് ഭൂപതി | സംവിധാനം ജോഷി | വര്ഷം 1997 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പിരിയില്ല നാം | സംവിധാനം ജോഷി | വര്ഷം 1984 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മീനത്തിൽ താലികെട്ട് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1998 |
തലക്കെട്ട് സൈന്യം | സംവിധാനം ജോഷി | വര്ഷം 1994 |
തലക്കെട്ട് കൗരവർ | സംവിധാനം ജോഷി | വര്ഷം 1992 |
തലക്കെട്ട് കുട്ടേട്ടൻ | സംവിധാനം ജോഷി | വര്ഷം 1990 |
തലക്കെട്ട് നമ്പർ 20 മദ്രാസ് മെയിൽ | സംവിധാനം ജോഷി | വര്ഷം 1990 |
തലക്കെട്ട് നാടുവാഴികൾ | സംവിധാനം ജോഷി | വര്ഷം 1989 |
തലക്കെട്ട് നായർസാബ് | സംവിധാനം ജോഷി | വര്ഷം 1989 |
തലക്കെട്ട് മഹായാനം | സംവിധാനം ജോഷി | വര്ഷം 1989 |
തലക്കെട്ട് ദിനരാത്രങ്ങൾ | സംവിധാനം ജോഷി | വര്ഷം 1988 |
തലക്കെട്ട് സംഘം | സംവിധാനം ജോഷി | വര്ഷം 1988 |
തലക്കെട്ട് തന്ത്രം | സംവിധാനം ജോഷി | വര്ഷം 1988 |
തലക്കെട്ട് ജനുവരി ഒരു ഓർമ്മ | സംവിധാനം ജോഷി | വര്ഷം 1987 |
തലക്കെട്ട് ന്യൂ ഡൽഹി | സംവിധാനം ജോഷി | വര്ഷം 1987 |
തലക്കെട്ട് സായംസന്ധ്യ | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് ക്ഷമിച്ചു എന്നൊരു വാക്ക് | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് ശ്യാമ | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് വീണ്ടും | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് ന്യായവിധി | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് ആയിരം കണ്ണുകൾ | സംവിധാനം ജോഷി | വര്ഷം 1986 |
തലക്കെട്ട് നിറക്കൂട്ട് | സംവിധാനം ജോഷി | വര്ഷം 1985 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അലകടലിനക്കരെ | സംവിധാനം ജോഷി | വര്ഷം 1984 |
തലക്കെട്ട് ഇടവേളയ്ക്കുശേഷം | സംവിധാനം ജോഷി | വര്ഷം 1984 |
തലക്കെട്ട് ഇവിടെ ഇങ്ങനെ | സംവിധാനം ജോഷി | വര്ഷം 1984 |
തലക്കെട്ട് പിരിയില്ല നാം | സംവിധാനം ജോഷി | വര്ഷം 1984 |
തലക്കെട്ട് സന്ദർഭം | സംവിധാനം ജോഷി | വര്ഷം 1984 |