സംഘം
ബിസിനസും ചീട്ടുകളിയും തല്ലും പിടിയുമായി ആഘോഷപൂർവം ജീവിക്കുന്ന കുട്ടപ്പായിയും അയാളുടെ ശിങ്കിടികളായ നാലു കോളജ് വിദ്യാർത്ഥികളും, ഒരു തല്ലു കേസിൽ പെട്ട് നാട്ടിൽ നില്ക്കക്കള്ളിയില്ലാതായപ്പോൾ, കൊടൈക്കനാലിലേക്ക് മുങ്ങുന്നു. പക്ഷേ, അവിടെ കുട്ടപ്പായിയെ കാത്തിരുന്നത് ഭൂതകാലത്തിൻ്റെ ശേഷിപ്പുകളാണ്.
Actors & Characters
Actors | Character |
---|---|
ഇല്ലിക്കൽ കുട്ടപ്പായി | |
ഇല്ലിക്കൽ റപ്പായി | |
അശ്വതി | |
മോളിക്കുട്ടി | |
ഹോസ്റ്റൽ വാർഡൻ | |
രാജു | |
അമ്മിണി | |
ഫാദർ | |
പാലുണ്ണി | |
അനിൽ | |
അലക്സ് | |
മത്തായി | |
കുട്ടപ്പായിയുടെ അമ്മ | |
പാപ്പി | |
പണിക്കർ | |
ബാലൻ | |
റോയ് | |
മുത്തു | |
കുപ്പുസ്വാമി തേവർ | |
പ്രായിക്കര അപ്പ | |
Main Crew
കഥ സംഗ്രഹം
അറുപിശുക്കനും കുശാഗ്രബുദ്ധിയുമാണ് ഇല്ലിക്കൽ റപ്പായി. മകൻ കുട്ടപ്പായി, നല്ലൊരു ബിസിനസുകാരനാണെങ്കിലും, ചീട്ടുകളിയും അടിപിടി തുടങ്ങിയ വിനോദങ്ങളിലാണ് കൂടുതൽ താത്പര്യം. അപ്പനറിയാതെ കാശടിച്ചു മാറ്റാനും കുട്ടപ്പായിക്ക് മടിയില്ല! പണത്തിൻ്റെ കണക്കു പറഞ്ഞ് അപ്പനും മോനും തമ്മിൽ തർക്കങ്ങളും വഴക്കും പതിവാണ്. ഭാര്യ മോളിക്കുട്ടി ഇതിനൊക്കെ സാക്ഷിയായി വീട്ടിലുണ്ട്. കുട്ടികളില്ലാത്തതിൻ്റെ വിഷമം മോളിക്കുട്ടിയെയും റപ്പായിയെയും അലട്ടുന്നുണ്ടെങ്കിലും കുട്ടപ്പായിക്ക് അത്തരം ചിന്തകളൊന്നുമില്ല.
ഇല്ലിക്കൽകാരുടെ ദേവമാത കോളജിലെ വിദ്യാർത്ഥികളാണ് രാജുവും അലക്സും അനിലും പാലുണ്ണിയും. തരികിടപ്പരിപാടികളിൽ കേമൻമാരായ ഈ നാൽവർസംഘവുമായാണ് കുട്ടപ്പായിയുടെ കൂട്ട്. ഹോസ്റ്റലിൽ കുഴപ്പങ്ങളുണ്ടാക്കുമ്പോഴൊക്കെ വാർഡനെ സ്വാധീനിച്ച് നാലുപേരെയും രക്ഷിക്കുന്നത് കുട്ടപ്പായിയാണ്. തിരിച്ച്, അടിപിടിപ്പരിപാടികൾക്ക് കുട്ടപ്പായിയെ സഹായിക്കാൻ നാലുപേരും മുന്നിലുണ്ടാവും.
മത്തായി എന്നൊരാൾ റപ്പായിയെ കാണാൻ വീട്ടിൽ വരുന്നു. വാതിൽ തുറക്കുന്ന മോളിക്കുട്ടി കുട്ടപ്പായി കാണാതെ മാറി നില്ക്കാൻ അയാളോടു പറയുന്നു. കുട്ടപ്പായി പുറത്തേക്ക് പോയിക്കഴിഞ്ഞ് റപ്പായി അയാളോട് സംസാരിക്കുന്നു. 'കുട്ടി' വിവാഹപ്രായമായെന്നും അവളെ കെട്ടിച്ചു വിടാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും മത്തായി പറയുന്നു. ആലോചിക്കട്ടെ എന്നു പറഞ്ഞ് നല്ലൊരു തുക കൊടുത്ത് മത്തായിയെ റപ്പായി പറഞ്ഞു വിടുന്നു.
നാട്ടിലെ പ്രമാണിയായ പണിക്കരുമായി ഒളിഞ്ഞും തെളിഞ്ഞും കുട്ടപ്പായി ഉടക്കാറുണ്ട്. ക്ലബിൽ വച്ച്, തൻ്റെ റബർ തോട്ടത്തിലേക്കുള്ള വഴി വീതി കൂട്ടാൻ പണിക്കരുടെ പറമ്പിൻ്റെ അതിർത്തിയിലുള്ള കുറച്ച് റബർ മരങ്ങൾ വെട്ടേണ്ടി വരുമെന്ന് കുട്ടപ്പായി പണിക്കരോട് പറയുന്നു. അതു സമ്മതിക്കില്ലെന്ന് പണിക്കർ തീർത്തു പറയുന്നു. എങ്കിൽ അത് വെട്ടിയിരിക്കുമെന്ന് കുട്ടപ്പായി തിരിച്ചടിക്കുന്നു. പരസ്പരമുള്ള വെല്ലുവിളി കൈയ്യാങ്കളിയിലെത്തുന്നു.
കുട്ടപ്പായി നാൽവർ സംഘം വഴി കൊളജിലെ NSS യൂണിറ്റിനെക്കൊണ്ട് വഴി വൃത്തിയാക്കാനുള്ള ശ്രമദാനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ മറവിൽ നാൽവർ സംഘം പണിക്കരുടെ പറമ്പിൻ്റെ അതിർത്തിയിലെ റബർ മരങ്ങൾ വെട്ടിമാറ്റുന്നു. വിവരമറിഞ്ഞ പണിക്കർ നാൽവർ സംഘത്തെ തല്ലാനായി.ഗുണ്ടകളുമായി ഹോസ്റ്റലിലെത്തിയെങ്കിലും അവർ അവിടെ നിന്ന് രക്ഷപ്പെട്ട് റപ്പായിയുടെ വീട്ടിലെത്തുന്നു. പിറകെയെത്തുന്ന പണിക്കരെയും സംഘത്തെയും കുട്ടപ്പായി കളിത്തോക്കു കാട്ടി വിരട്ടുന്നു. കുട്ടപ്പായിയുടെ പരിഹാസം തൻ്റെ 'ചുണ്ടൻ വള്ള'ത്തിലെത്തുമ്പോൾ, ചുണ്ടൻ വള്ളം ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന് പണിക്കർ തിരിച്ചടിക്കുന്നു. എങ്കിൽ ഇല്ലിക്കൽകാരും ചുണ്ടൻ വളളമിറക്കുമെന്ന് കുട്ടപ്പായി വെല്ലുവിളിക്കുന്നു. റപ്പായിയും അതിനെ പിന്താങ്ങുന്നു.
എന്നാൽ, വള്ളം പണിയാൻ കാശു ചോദിക്കുമ്പോൾ റപ്പായി കാലു മാറുന്നു. പള്ളിക്ക് ചുണ്ടൻവള്ളം ഇറക്കാൻ ഉദ്ദേശ്യമുണ്ടെന്നറിയാവുന്ന കുട്ടപ്പായി അച്ചനെ സമീപിക്കുന്നെങ്കിലും 'ജാതിക്കളി'ക്ക് പളളിയില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുന്നു. വള്ളം വാടകയ്ക്ക് കിട്ടുമോ എന്നു നോക്കിയെങ്കിലും അതും നടക്കുന്നില്ല. വള്ളം വാങ്ങാൻ തീരുമാനിക്കുന്ന കുട്ടപ്പായി, നാൽവർ സംഘത്തിനെ കള്ളൻമാരുടെ വേഷം കെട്ടിച്ച് സ്വന്തം അപ്പൻ്റെ പണം തന്നെ അടിച്ചു മാറ്റുന്നു.
തൻ്റെ വള്ളത്തിന്റെ അമരക്കാരനായി പ്രായിക്കര അപ്പ എന്നൊരാളെ കുട്ടപ്പായി കൊണ്ടുവന്നെങ്കിലും, പണം കൊടുത്ത് പണിക്കർ അയാളെ സ്വന്തം പക്ഷത്താക്കുന്നു. ഇല്ലിക്കൽ ചുണ്ടൻ തോല്ക്കുമെന്നു മനസ്സിലായ നാൽവർസംഘം, മത്സരത്തിൻ്റെ തലേദിവസം പണിക്കരുടെ ചുണ്ടൻ മത്സരിക്കുന്ന ട്രാക്കിൽ രഹസ്യമായി ബോംബ് സ്ഥാപിക്കുന്നു. മത്സരത്തിൽ, പണിക്കരുടെ ചുണ്ടൻ മുന്നേറിയെങ്കിലും ബോംബ് പൊട്ടിയതോടെ വള്ളം മറിയുന്നു. കോപാകുലനായ പ്രായിക്കര അപ്പ നാൽവർ സംഘത്തെ തല്ലുന്നു. ഓടിയെത്തുന്ന കുട്ടപ്പായി അപ്പയെ നേരിടുന്നു. സംഘട്ടനത്തിനിടയിൽ പങ്കായം കൊണ്ടുള്ള അനിലിൻ്റെ അടിയേറ്റ് അപ്പയുടെ തല പിളരുന്നു. അതീവ സാരമായി പരിക്കേറ്റ അപ്പ ആശുപത്രിയിലാവുന്നു. പോലീസ് കേസായതോടെ കുട്ടപ്പായിയും സംഘവും കൊടൈക്കനാലിനു മുങ്ങുന്നു.
കൊടൈക്കനാലിൽ തൻ്റെ പഴയ പരിചയക്കാരനായ റോയിയുടെ വീട്ടിലാണ് കുട്ടപ്പായിയും സംഘവും എത്തുന്നത്. എസ്റ്റേറ്റുടമയായ റോയിക്ക് മത്തായി നടത്തുന്ന വേശ്യാലയത്തിലും പങ്കുണ്ട്. ഇതൊക്കെയാണെങ്കിലും, കുപ്പുസ്വാമിത്തേവരുടെ കൈയിൽ നിന്നു വാങ്ങിയ വൻതുക തിരിച്ചുനല്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് റോയി.
മത്തായിയുടെ സ്ഥാപനത്തിലെ വേശ്യയാണ് അമ്മിണി. തൻ്റെ യൗവനയുക്തയായ മകൾ അശ്വതിയേയും വേശ്യാവൃത്തിക്ക് മത്തായിയും മറ്റും നിർബന്ധിക്കുന്നെങ്കിലും അമ്മിണി അതിനു തയ്യാറല്ല. എന്നാൽ തേവർ അശ്വതിയെ കിട്ടിയേ തീരൂ എന്ന വാശിയിലാണ്. ഒന്നുകിൽ അശ്വതിയെ തൻ്റെ വീട്ടിലെത്തിക്കണമെന്നും അല്ലെങ്കിൽ വാങ്ങിയ പണം തിരികെത്തരണമെന്നും അയാൾ റോയിയെ ഭീഷണിപ്പെടുത്തുന്നു. റോയിയുടെ പ്രശ്നം മനസ്സിലാക്കിയ കുട്ടപ്പായിയും സംഘവും വേശ്യാലയത്തിലെത്തി അമ്മിണിയെയും മകളെയും കാണണം എന്നു പറഞ്ഞ് ബഹളമുണ്ടാക്കുന്നു. കുട്ടപ്പായിയെക്കണ്ട അമ്മിണി ഞെട്ടുന്നു. അവൾ പിൻവാതിലിലൂടെ വീട്ടിലേക്കോടുന്നു. പഴയ ഓർമ്മകളിൽ അവൾ നിയന്ത്രണം വിട്ട് തേങ്ങുന്നു.
പണ്ട്, ലോകോളജിൽ പഠിക്കുന്ന കാലത്ത്, കുട്ടപ്പായി ഒരു ' തരികിട' സമൂഹവിവാഹത്തിൽ വച്ച് അമ്മിണിയെ കല്യാണം കഴിക്കുന്നു. വിവരമറിഞ്ഞെത്തിയ റപ്പായി കിടപ്പറയിൽ നിന്ന് കുട്ടപ്പായിയെ ബലമായി പിടിച്ചു കൊണ്ടു പോവുന്നു കുട്ടപ്പായിയുടെ വിവാഹനിശ്ചയം നടക്കുന്ന ദിവസം ഇല്ലിക്കലെത്തുന്ന ഗർഭിണിയായ അമ്മിണിയെ റപ്പായി ഭീഷണിപ്പെടുത്തുന്നു. പിന്നെ സഹതാപം തോന്നി, കൊടൈക്കനാലിലെ എസ്റ്റേറ്റിൻ്റെ ആദായം എടുത്തു കൊള്ളാൻ അനുവദിച്ച് മത്തായിക്കൊപ്പം അവളെ പറഞ്ഞു വിടുന്നു. വിടനായ മത്തായിയാവട്ടെ അവളെ ബലമായി പ്രാപിക്കുകയും പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
ഇതിനിടെ, കുട്ടപ്പായി കൊടൈക്കനാലിലുണ്ടെന്ന വിവരം മത്തായി, പണിക്കരെ അറിയിക്കുന്നു. അതെ സമയം, കുട്ടപ്പായിയെയും നാൽവർ സംഘത്തെയും തെറ്റിക്കാൻ, പ്രായിക്കര അപ്പ മരിച്ചെന്നും പോലീസ് കൊടൈക്കനാലിനു പുറപ്പെട്ടുണ്ടെന്നും സ്വന്തം പേരിൽ കേസില്ലാത്ത കുട്ടപ്പായി അതു മിണ്ടാത്തതാണെന്നും മത്തായി അവരോടു പറയുന്നു. തേവർ വിചാരിച്ചാലേ പൊലീസിൽ നിന്നു രക്ഷിക്കാൻ പറ്റൂ എന്നും പകരമായി അശ്വതിയെ കടത്തിക്കൊണ്ടു വരണമെന്നും റോയിയും പറയുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഇന്നല്ലേ പുഞ്ചവയല് |
ഷിബു ചക്രവർത്തി | ശ്യാം | പി ജയചന്ദ്രൻ, കോറസ് |
2 |
നിറസന്ധ്യയേകിയൊരു പൂവാട |
ഷിബു ചക്രവർത്തി | ശ്യാം | കെ എസ് ചിത്ര |