ഡെന്നിസ് ജോസഫ്
ഡെന്നീസ് ജോസഫ് ,കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു, ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു ബിരുദ പഠനവും പൂർത്തിയാക്കി. കൂടാതെ ഫാർമസിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
"കട്ട് കട്ട് " എന്ന സിനിമാ മാസികയിൽ പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു.1985 ൽ ജേസിയുടെ "ഈറൻ സന്ധ്യ" എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിക്കൊണ്ട് ആണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി മാറ്റി . ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി.മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ ഒരു പിടി സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം എഴുതി . "നിറക്കൂട്ടിലെ" രവിവർമയും "ന്യൂഡൽഹി"യിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. അതു പോലെ മോഹൻലാലിനെ താര പദവിയിൽ ഉറപ്പിച്ച "രാജാവിന്റെ മകനിലെ" വിൻസെന്റ് ഗോമസ് ഡെന്നിസ് ജോസഫിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്.
കോട്ടയം കുഞ്ഞച്ചൻ,സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകൾ ഡെന്നിസിന്റെ തൂലികയിൽ നിന്ന് ഉണ്ടായതാണ്. അഞ്ചു സിനിമകൾ സംവിധാനം ചെയ്ത ഡെന്നിസിന്റെ "മനു അങ്കിൾ " എന്ന ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു. മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച "സിദ്ധി"യാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത "പത്താം നിലയിലെ തീവണ്ടി" കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.2020 ൽ "നിറക്കൂട്ടുകളില്ലാതെ" എന്ന പേരിൽ ഓർമക്കുറിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്
2021 മെയ് 10 ന് ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു .
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം അഗ്രജൻ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1995 |
ചിത്രം തുടർക്കഥ | തിരക്കഥ പല്ലിശ്ശേരി | വര്ഷം 1991 |
ചിത്രം അപ്പു | തിരക്കഥ ശ്രീകുമാരൻ തമ്പി | വര്ഷം 1990 |
ചിത്രം അഥർവ്വം | തിരക്കഥ ഷിബു ചക്രവർത്തി | വര്ഷം 1989 |
ചിത്രം മനു അങ്കിൾ | തിരക്കഥ ഷിബു ചക്രവർത്തി | വര്ഷം 1988 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഈറൻ സന്ധ്യ | സംവിധാനം ജേസി | വര്ഷം 1985 |
ചിത്രം നിറക്കൂട്ട് | സംവിധാനം ജോഷി | വര്ഷം 1985 |
ചിത്രം ശ്യാമ | സംവിധാനം ജോഷി | വര്ഷം 1986 |
ചിത്രം സായംസന്ധ്യ | സംവിധാനം ജോഷി | വര്ഷം 1986 |
ചിത്രം ഭൂമിയിലെ രാജാക്കന്മാർ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1987 |
ചിത്രം ന്യൂ ഡൽഹി | സംവിധാനം ജോഷി | വര്ഷം 1987 |
ചിത്രം വഴിയോരക്കാഴ്ചകൾ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1987 |
ചിത്രം സംഘം | സംവിധാനം ജോഷി | വര്ഷം 1988 |
ചിത്രം ദിനരാത്രങ്ങൾ | സംവിധാനം ജോഷി | വര്ഷം 1988 |
ചിത്രം മനു അങ്കിൾ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1988 |
ചിത്രം നായർസാബ് | സംവിധാനം ജോഷി | വര്ഷം 1989 |
ചിത്രം ഇന്ദ്രജാലം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1990 |
ചിത്രം ഒളിയമ്പുകൾ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1990 |
ചിത്രം തുടർക്കഥ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1991 |
ചിത്രം കിഴക്കൻ പത്രോസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1992 |
ചിത്രം ആകാശദൂത് | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
ചിത്രം അഗ്രജൻ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1995 |
ചിത്രം ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1995 |
ചിത്രം ഭൂപതി | സംവിധാനം ജോഷി | വര്ഷം 1997 |
ചിത്രം എഫ്. ഐ. ആർ. | സംവിധാനം ഷാജി കൈലാസ് | വര്ഷം 1999 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തോംസണ് വില്ല | സംവിധാനം എബിൻ ജേക്കബ് | വര്ഷം 2014 |
തലക്കെട്ട് കന്യാകുമാരി എക്സ്പ്രസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 2010 |
തലക്കെട്ട് കഥ, സംവിധാനം കുഞ്ചാക്കോ | സംവിധാനം ഹരിദാസ് | വര്ഷം 2009 |
തലക്കെട്ട് പത്താം നിലയിലെ തീവണ്ടി | സംവിധാനം ജോഷി മാത്യു | വര്ഷം 2009 |
തലക്കെട്ട് ആയുർ രേഖ | സംവിധാനം ജി എം മനു | വര്ഷം 2007 |
തലക്കെട്ട് തസ്ക്കരവീരൻ | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2005 |
തലക്കെട്ട് ഡിസംബർ | സംവിധാനം അശോക് ആർ നാഥ് | വര്ഷം 2005 |
തലക്കെട്ട് വജ്രം | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2004 |
തലക്കെട്ട് ഫാന്റം | സംവിധാനം ബിജു വർക്കി | വര്ഷം 2002 |
തലക്കെട്ട് എഫ്. ഐ. ആർ. | സംവിധാനം ഷാജി കൈലാസ് | വര്ഷം 1999 |
തലക്കെട്ട് ഭൂപതി | സംവിധാനം ജോഷി | വര്ഷം 1997 |
തലക്കെട്ട് ശിബിരം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1997 |
തലക്കെട്ട് അഗ്രജൻ | സംവിധാനം ഡെന്നിസ് ജോസഫ് | വര്ഷം 1995 |
തലക്കെട്ട് ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1995 |
തലക്കെട്ട് പാളയം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1994 |
തലക്കെട്ട് ഗാന്ധർവ്വം | സംവിധാനം സംഗീത് ശിവൻ | വര്ഷം 1993 |
തലക്കെട്ട് സരോവരം | സംവിധാനം ജേസി | വര്ഷം 1993 |
തലക്കെട്ട് ആകാശദൂത് | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
തലക്കെട്ട് കിഴക്കൻ പത്രോസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1992 |
തലക്കെട്ട് മഹാനഗരം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1992 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തോംസണ് വില്ല | സംവിധാനം എബിൻ ജേക്കബ് | വര്ഷം 2014 |
തലക്കെട്ട് ഗീതാഞ്ജലി | സംവിധാനം പ്രിയദർശൻ | വര്ഷം 2013 |