ടി എസ് സുരേഷ് ബാബു
മലയാള ചലച്ചിത്ര സംവിധായകൻ. 1979 ൽ ശ്രീകുമാരൻ തമ്പിയുടെ പുതിയ വെളിച്ചം എന്നസിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു ടി എസ് സുരേഷ്ബാബുവിന്റെ തുടക്കം. 1983 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഹിമവാഹിനി യിൽ അസോസിയേറ്റ് സംവിധായകനായും പ്രവർത്തിച്ചു. 1984 ൽ ആണ് അദ്ധേഹം സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ശങ്കർ എന്നിവർ അഭിനയിച്ച ഇതാ ഇന്നുമുതൽ ആയിരുന്നു ആദ്യചിത്രം. റെജി എന്നപേരിലായിരുന്നു സുരേഷ് ബാബു തന്റെ ആദ്യചിത്രം സംവിധാനം ചെയ്തത്. അദ്ധേഹം സംവിധാനം ചെയ്ത പതിനെട്ടോളം ചിത്രങ്ങളിൽ പലതും വലിയ സാമ്പത്തികവിജയം നേടിയവയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലായ കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ്ബാബുവിന്റെ സംവിധാനത്തിൽ പിറന്ന സിനിമയായിരുന്നു. ഇതാ ഇന്നുമുതൽ, കന്യാകുമാരി എക്സ്പ്രസ്സ്, എന്നീ സിനിമകളുടെ കഥാകൃത്തും. അദ്ധേഹം K S F D C മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ടി എസ് സുരേഷ്ബാബുവിന്റെ ഭാര്യ ശ്രീജ, മകൾ പാർവതി സുരേഷ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഡി എൻ എ | തിരക്കഥ എ കെ സന്തോഷ് | വര്ഷം 2024 |
ചിത്രം ഐ പി എസ് | തിരക്കഥ | വര്ഷം 2023 |
ചിത്രം കുങ്കിപ്പട | തിരക്കഥ ഷാബു ഉസ്മാൻ | വര്ഷം 2023 |
ചിത്രം കടമറ്റത്ത് കത്തനാർ | തിരക്കഥ ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ | വര്ഷം 2022 |
ചിത്രം ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ | തിരക്കഥ റെജി മാത്യു | വര്ഷം 2011 |
ചിത്രം കന്യാകുമാരി എക്സ്പ്രസ് | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 2010 |
ചിത്രം മാർക്ക് ആന്റണി | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 2000 |
ചിത്രം സ്റ്റാലിൻ ശിവദാസ് | തിരക്കഥ ടി ദാമോദരൻ | വര്ഷം 1999 |
ചിത്രം ശിബിരം | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1997 |
ചിത്രം പ്രായിക്കര പാപ്പാൻ | തിരക്കഥ ഷാജി പാണ്ഡവത്ത് | വര്ഷം 1995 |
ചിത്രം ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1995 |
ചിത്രം പാളയം | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1994 |
ചിത്രം ഉപ്പുകണ്ടം ബ്രദേഴ്സ് | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1993 |
ചിത്രം കസ്റ്റംസ് ഡയറി | തിരക്കഥ സി കെ ജീവൻ | വര്ഷം 1993 |
ചിത്രം കിഴക്കൻ പത്രോസ് | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1992 |
ചിത്രം മാന്യന്മാർ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1992 |
ചിത്രം കൂടിക്കാഴ്ച | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1991 |
ചിത്രം കോട്ടയം കുഞ്ഞച്ചൻ | തിരക്കഥ ഡെന്നിസ് ജോസഫ് | വര്ഷം 1990 |
ചിത്രം ശംഖ്നാദം | തിരക്കഥ പാപ്പനംകോട് ലക്ഷ്മണൻ | വര്ഷം 1988 |
ചിത്രം പൊന്നും കുടത്തിനും പൊട്ട് | തിരക്കഥ ജഗദീഷ് | വര്ഷം 1986 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇതു ഞങ്ങളുടെ കഥ | കഥാപാത്രം സുരേഷ് ബാബു | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1982 |
സിനിമ ഗ്ർർർ | കഥാപാത്രം ഗിരിജ വല്ലഭൻ | സംവിധാനം ജയ് കെ | വര്ഷം 2024 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഇതാ ഇന്നു മുതൽ | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1984 |
ചിത്രം കന്യാകുമാരി എക്സ്പ്രസ് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 2010 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നന്ദി വീണ്ടും വരിക | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1986 |
തലക്കെട്ട് ഹിമവാഹിനി | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1983 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പുതിയ വെളിച്ചം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1979 |