ബിജു വർക്കി

Biju Varkey

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്. 1997 ൽ വാചാലം എന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് ബിജു വർക്കി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 1999 ൽ ദേവദാസി എന്ന ചിത്രം കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ച സംവിധാനം ചെയ്തു. 2002 ൽ മമ്മൂട്ടിയെ നായകനാക്കി ഫാന്റം എന്ന സിനിമ സംവിധാനം ചെയ്തു. ബോക്സോഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഫാന്റം. അതിനുശേഷം ചന്ദ്രനിലേയ്ക്കൊരു വഴി, ഓറഞ്ച് എന്നീ സിനിമകളും സംവിധാനം ചെയ്തു.

ബിജു വർക്കി മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീൻ നമ്പർ 001, ഈ അടുത്ത കാലത്ത്, 101 ചോദ്യങ്ങൾ.. എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.