സിദ്ധാർത്ഥ ശിവ
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ, തിരക്കഥാ കൃത്ത്.. 1985 മെയ് മാസത്തിൽ സംവിധായകനും തിരക്കഥാ കൃത്തുമായ കവിയൂർ ശിവദാസിന്റെ മകനായി തിരുവല്ലയിൽ ജനിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സിദ്ധാർത്ഥ് ശിവ ബിരുദം നേടി. ടെലി ഫിലിമുകളും ഷോർട്ട് ഫിലുമുകളും സംവിധാനം ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ശിവ തന്റെ സിനിമാ ജീവിതം ആരംഭിയ്ക്കുന്നത്. 2009-ൽ ഋതു എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. തുടർന്ന് ഇവർ വിവാഹിതരായാൽ, ബോഡിഗാഡ്, ആർട്ടിസ്റ്റ്, ടേക്ക് ഓഫ്..എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സിദ്ധാർത്ഥ് ശിവ സംവിധായകനാകുന്നത് 2011- ലാണ് 101 ചോദ്യങ്ങൾ എന്ന സിനിമയായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. 101 ചോദ്യങ്ങൾ സിദ്ധാർത്ഥ് ശിവയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. തുടർന്ന് ഐൻ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ്, വർത്തമാനം.. എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.
2012- ലായിരുന്നു സിദ്ധാർത്ഥ് ശിവ വിവാഹിതനായത്. ആൻ മേരിയാണ് സിദ്ധാർത്ഥിന്റെ ഭാര്യ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ആണ് | 2022 | |
| ചതുരം | സിദ്ധാർത്ഥ ശിവ | 2021 |
| എന്നിവർ | 2021 | |
| വർത്തമാനം | ആര്യാടൻ ഷൗക്കത്ത് | 2021 |
| സഖാവ് | സിദ്ധാർത്ഥ ശിവ | 2017 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സിദ്ധാർത്ഥ ശിവ | 2016 |
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 |
| 101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഇവർ വിവാഹിതരായാൽ | കുളിരു | സജി സുരേന്ദ്രൻ | 2009 |
| ഋതു | പ്രാഞ്ചി | ശ്യാമപ്രസാദ് | 2009 |
| കലണ്ടർ | ശശിക്കുട്ടൻ | മഹേഷ് പത്മനാഭൻ | 2009 |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 | |
| തേജാഭായ് & ഫാമിലി | ബ്ലേഡ് | ദീപു കരുണാകരൻ | 2011 |
| അർജ്ജുനൻ സാക്ഷി | ഫോട്ടോഗ്രാഫർ സേതു | രഞ്ജിത്ത് ശങ്കർ | 2011 |
| കുടുംബശ്രീ ട്രാവത്സ് | കിരൺ | 2011 | |
| പുതിയ തീരങ്ങൾ | ആലപ്പി അപ്പച്ചൻ | സത്യൻ അന്തിക്കാട് | 2012 |
| മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഓ. | കുമാർ നന്ദ | 2012 | |
| സ്ഥലം | ശിവപ്രസാദ് | 2012 | |
| ആർട്ടിസ്റ്റ് | എക്സിബിഷൻ കോർഡിനേറ്റർ | ശ്യാമപ്രസാദ് | 2013 |
| മണി രത്നം | ടാക്സി ഡ്രൈവർ | സന്തോഷ് നായർ | 2014 |
| സെൻട്രൽ തീയേറ്റർ | കിരണ് നാരായണന് | 2014 | |
| യു ക്യാൻ ഡു | നന്ദകുമാർ കാവിൽ | 2014 | |
| ഓണ് ദ വേ | ഷാനു സമദ് | 2014 | |
| വിക്രമാദിത്യൻ | അഡ്വ: രാമകൃഷ്ണൻ | ലാൽ ജോസ് | 2014 |
| ലൗ 24×7 | ശ്രീബാലാ കെ മേനോൻ | 2015 | |
| ദർബോണി | ഗോപി കുറ്റിക്കോൽ | 2015 | |
| ഐൻ | ഉസ്താദ് | സിദ്ധാർത്ഥ ശിവ | 2015 |
| എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ | ഗുണ്ട സേവ്യർ | ഹരിദാസ് | 2015 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| 101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 |
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സിദ്ധാർത്ഥ ശിവ | 2016 |
| ചതുരം | സിദ്ധാർത്ഥ ശിവ | 2021 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ചതുരം | സിദ്ധാർത്ഥ ശിവ | 2021 |
| കൈരളി | ജോമോൻ ടി ജോൺ | 2018 |
| സഖാവ് | സിദ്ധാർത്ഥ ശിവ | 2017 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സിദ്ധാർത്ഥ ശിവ | 2016 |
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 |
| 101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ചതുരം | സിദ്ധാർത്ഥ ശിവ | 2021 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സിദ്ധാർത്ഥ ശിവ | 2016 |
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 |
| 101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ആണ് | സിദ്ധാർത്ഥ ശിവ | 2022 |
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഋ | ഫാ വർഗീസ് ലാൽ | 2022 |
എഡിറ്റിങ്
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഋ | ഫാ വർഗീസ് ലാൽ | 2022 |
| എന്നിവർ | സിദ്ധാർത്ഥ ശിവ | 2021 |
| സ്ഥാനം | ശിവപ്രസാദ് | 2018 |
ഗാനരചന
സിദ്ധാർത്ഥ ശിവ എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| ആരാരീരോ ആരാരോ.. | സഖാവ് | പ്രശാന്ത് പിള്ള | പ്രീതി പിള്ള | 2017 |
Creative contribution
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | ജിയോ ബേബി | 2020 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | അൽത്താഫ് സലിം | 2017 |
കലാസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ലാവൻഡർ | അൽത്താസ് ടി അലി | 2015 |


