ഇവർ വിവാഹിതരായാൽ
Actors & Characters
Actors | Character |
---|---|
വിവേക് അനന്തൻ | |
കാവ്യ | |
അഡ്വ അനന്തൻ മേനോൻ | |
അഡ്വ നന്ദിനി | |
ഫ്രെഡി അങ്കിൾ | |
ഫ്രെഡി അങ്കിളിന്റെ മകൻ ജീവൻ | |
ട്രീസ | |
പ്രൊഫസർ | |
അഡ്വ മണ്ണത്തല സുശീൽകുമാർ | |
ട്രീസയുടെ അമ്മ | |
കാവ്യയുടെ അമ്മ | |
അന്നമ്മ | |
ട്രീസയുടെ അച്ഛൻ | |
കുളിരു | |
ഗുമസ്തൻ | |
കല്യാണ ബ്രോക്കർ | |
കാവ്യയുടെ അമ്മാവൻ | |
Main Crew
കഥ സംഗ്രഹം
- "രാക്കുയിലിൻ രാഗസദസ്സിൽ" എന്ന ചിത്രത്തിനു വേണ്ടി എസ് രമേശൻ നായർ രചിച്ച് എം ജി രാധാകൃഷ്ണൻ ഈണം പകർന്ന് കെ ജെ യേശുദാസ് പാടിയ "പൂമുഖ വാതിൽക്കൽ..." എന്ന ഗാനം ഈ ചിത്രത്തിൽ വിജയ് യേശുദാസിന്റെ ശബ്ദത്തിൽ പുനരാവിഷ്കരിച്ചിരിക്കുന്നു.
- സജി സുരേന്ദ്രന്റെ ആദ്യ ചിത്രം.
- സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന സജി സുരേന്ദ്രനൊപ്പം, സീരിയൽ രംഗത്തെ ഒരു പിടി സാങ്കേതിക വിദഗ്ദ്ധർ സിനിമയിലേക്ക് അരങ്ങേറി.
വക്കീൽമാരായ അനന്തൻ മേനോന്റെയും നന്ദിനിയുടേയും മകനാണ് വിവേക് അനന്തൻ. ജീവിതത്തെ ഗൗരവത്തോടെ കാണാതെ കഴിയുന്ന വിവേകിന്റെ ഏറ്റവും വലിയ ആഗ്രഹം എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിക്കുക എന്നതാണ്. പോണ്ടിച്ചേരിയിൽ എം.ബി.എക്ക് പഠിക്കുന്ന വിവേകിന് അവന്റെ ഉഴപ്പ് കാരണം മര്യാദക്ക് പരീക്ഷ പോലും എഴുതുവാൻ കഴിയുന്നില്ല. വിവേകിന്റെ ചെറുപ്രായത്തിൽ തന്നെ അനന്തനും നന്ദിനിയും മാനസികമായി വേർപെട്ടിരുന്നു. വിവാഹമോചനം നേടാതെ അവർ അടുത്തടുത്ത ഫ്ലാറ്റുകളിലായി വേർപിരിഞ്ഞു താമസിക്കുന്നു. അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളായിരുന്നു വിവേകിന്റെ ലോകം. തനിക്കൊപ്പം പഠിക്കുന്ന ട്രീസയായിരുന്നു അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്ന വിവേക്, തന്റെ കല്യാണം നടത്തി തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. അവർ അത് കാര്യമായി എടുക്കുന്നില്ല. അതിനിടയിൽ ഒരു എഫ് എം ചാനലിലെ ഫോണ് ഇൻ പരിപാടിക്കിടെ, വിവാഹ ജീവിതത്തെ കുറിച്ച് വിവേക് തന്റെ ബാലിശമായ വാദങ്ങൾ വച്ച ടിങ്കി എന്ന റേഡിയോ ജോക്കിയുമായി കലഹിക്കുന്നു. ആ വാഗ്വാദം എല്ലാ സീമകളും ലംഘിക്കുന്നതോടെ ടിങ്കി അഥവാ കാവ്യക്ക് അവളുടെ ജോലി തന്നെ നഷ്ടപ്പെടുന്നു.
വിവാഹം കഴിക്കണമെന്ന വാശിയിൽ വിവേക് ഉറച്ച് നിൽക്കുന്നതോടെ അനന്തനും നന്ദിനിയും അതിനു വഴങ്ങുന്നു. അതേ സമയം കാവ്യയുടെ ജാതക പ്രകാരം പെട്ടെന്ന് തന്നെ വിവാഹം നടത്തണമെന്ന് അവളുടെ അമ്മ വാശി പിടിക്കുന്നു. അന്നത്തെ എഫ് എം സംഭവത്തിനു ശേഷം എല്ലാ എഫ് എം ചാനലുകളിൽ നിന്നും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന കാവ്യക്ക് അമ്മയുടെ വാശിക്കു മുന്നിൽ വഴങ്ങേണ്ടി വരുന്നു. യാദൃശ്ചികമായി വിവേകിന്റെ വിവാഹാലോചന കാവ്യക്ക് വരുന്നു. വിവാഹാലോചനകൾ നടക്കുന്ന സമയം ടിങ്കിയാണ് കാവ്യയെന്നും, തന്റെ ജോലി നഷ്ടമാക്കിയ വിവേകാണീ വിവേകെന്നും അവർക്ക് മനസ്സിലാകുന്നില്ല. കല്യാണത്തിനു ശേഷം ആദ്യരാത്രിയിൽ തന്നെ ടിങ്കിയാണ് കാവ്യ എന്ന കാര്യം വിവേകിന് മനസ്സിലാകുന്നു. എന്നാൽ സത്യം തുറന്നു പറയാൻ അവനു കഴിയുന്നില്ല. അവൻ കാര്യങ്ങളെല്ലാം ട്രീസയോട് പറയുന്നു. അവൾ അവനെ ആശ്വസിപ്പിക്കുന്നു. വിവേകിന്റെ പക്വതയില്ലാത്ത സ്വഭാവം കാവ്യയ്ക്ക് ഒരു വലിയ പ്രശ്നമായി മാറുന്നു. എം ബി എയുടെ റിസൾട്ട് വരികയും, വിവേക് പരാജയപ്പെടുകയും ചെയ്യുന്നതോടെ അവൻ അച്ഛനുമായി കലഹിക്കുന്നു. കാവ്യയുമായി വീട്ടിൽ നിന്നിറങ്ങുന്ന അവന്, ട്രീസ അവളുടെ വീടിനടുത്തൊരു വാടക വീട് ശരിയാക്കുന്നു. എന്നാൽ കാവ്യക്ക് ട്രീസയും വിവേകും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെടാതെ വരുന്നു. മാത്രമല്ല, വിവേക് കാരണമാണ് തനിക്ക് ജോലി നഷ്ടപ്പെട്ടത് എന്ന വിവരം ട്രീസയിൽ നിന്നും അറിയുന്നതോടെ, കാവ്യ വിവേകിൽ നിന്നും കൂടുതൽ അകലുന്നു. അനന്തനും നന്ദിനിയും അതിനിടയിൽ വീണ്ടും ഒന്നിക്കുന്നു. പരസ്പരം ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെടുന്നതോടെ വിവേകും കാവ്യയും നിയമപരമായി ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുന്നു.
താൻ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത്, വേർപിരിഞ്ഞു താമസിക്കുന്ന അച്ഛനെയും അമ്മയേയും നന്നായി ജീവിച്ച് കാണിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു എന്ന് വിവേക് പറയുന്നു. ആ സമയത്താണ് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഫ്രെഡി അങ്കിളിന്റെ മകൻ ജീവൻ ദുബായിൽ നിന്ന് വരുന്നതും കാര്യങ്ങൾ ഒക്കെ അറിയുന്നതും. വിവേകിന് ദുബായിൽ ഒരു ജോലി ശരിയാക്കാം എന്ന് ജീവൻ പറയുന്നു. പിരിയാൻ തീരുമാനിച്ചുവെങ്കിലും പരസ്പരം ഇഷ്ടപ്പെട്ട തുടങ്ങിരുന്ന വിവേകും കാവ്യയും ഒന്നാകാൻ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|