പൂമുഖവാതില്‍ക്കല്‍ സ്നേഹം
Music:
Lyricist:
Singer:
Film/album:
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ (2)
ദുഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ
(പൂമുഖ വാതില്‍ക്കല്‍ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poomukha vathilkkal