സണ്‍‌ഡേ സൂരിയന്‍

പറന്നു പറന്നു പറന്നു പറന്നു പോവാം
പറന്നു പറന്നു പറന്നു പറന്നു പോവാം
സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍
അത് കണ്ടേന്‍ പൂനിലാക്കാലം
പാറാപ്രാവുകള്‍ പകലേറാ കുന്നുകള്‍
പുഴ കാണാപാറകള്‍ കാണാം
ഒരു വവ്വാല്‍ കൂട്ടമാവാം 
തല കീഴായ്‌ തൂങ്ങിയാടാം
ഏതോ മണ്‍സൂണ്‍ മഞ്ഞിന്‍
കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും
സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍
അത് കണ്ടേന്‍ പൂനിലാക്കാലം

പൂപ്പാടത്തെ രാപ്പാടികള്‍
പാല്‍പ്പാട്ടുമായ് പാറുന്നുവോ
രാവോരത്തെ ലാതുമ്പികള്‍
വാല്‍ചില്ലുമായ് മേയുന്നുവോ
മിഴിമിന്നാമിന്നലെ വഴിതെന്നാതെന്നലേ
പനിമഞ്ഞിന്‍ പൂക്കളെ തിരയെണ്ണാ തിങ്കളെ
തരാം തരാം തരാം തരാതെ
മനസ്സിലെ മഴവില്ല്  കുലക്കുന്ന  മഴയുടെ
മായാമായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും

സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍
അത് കണ്ടേന്‍ പൂനിലാക്കാലം

മൈസൂരിലും മൂന്നാറിലും
മുംബായിലും മഞൊന്നുപോല്‍
തണുക്കുമ്പോഴും വിയര്‍ക്കുന്നു നാം
പ്രിയമേറുമീ ഫ്രെണ്ട്ഷിപ്പിനാല്‍
മുകിലാരം മേഘമേ മദയാനച്ചന്തമേ
മിഴിചിമ്മാം മാനുകള്‍ ഇളവേല്‍ക്കും തീരമേ
തരാം തരാം തരാം തരാതെ
തണുപ്പിന്റെ ചുരങ്ങളില്‍ ഇറ്റിക്കുന്ന വെയിലിന്റെ
മായാമായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും

സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍
അത് കണ്ടേന്‍ പൂനിലാക്കാലം
പാറാപ്രാവുകള്‍ പകലേറാ കുന്നുകള്‍
പുഴ കാണാപാറകള്‍ കാണാം
ഒരു വവ്വാല്‍ കൂട്ടമാവാം 
തല കീഴായ്‌ തൂങ്ങിയാടാം
ഏതോ മണ്‍സൂണ്‍ മഞ്ഞിന്‍
കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sunday sooryan

Additional Info

Year: 
2009