സൈനോജ്

Sainoj
Singer Sainoj_m3db
ആലപിച്ച ഗാനങ്ങൾ: 4

 

 പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനായ സൈനോജ്
 'വാര്‍ ആന്‍ഡ് ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്നു .ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്ട്രി ,ജോണ്‍ അപ്പാറാവു , ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. കൈരളി ചാനലിലെ 'സ്വര ലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.കെമിസ്‌ട്രി എന്ന ചിത്രത്തിനുവേണ്‌ടിയാണ്‌ സൈനോജ്‌ അവസാനമായി പാടിയത്‌.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു.  കോഴിക്കോട് സര്‍വകലാശാല യുവജ നോത്സവത്തില്‍ ലളിതഗാനത്തിലും, ഹാര്‍മോണിയത്തിലും ഒ ന്നാം സ്ഥാനം നേടിയിട്ടുണ്ട് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്.

രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതം മൂലം  2009 നവംബർ 22 നു അന്തരിച്ചു
 സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍.