അമ്പിളി

Ambili (Dubbing)

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകൾ. ചെറുപ്പത്തിൽ തന്നെ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്ന അമ്പിളി, ആദ്യമായി ശബ്ദം നൽകിയത് തെലുങ്കിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഒരു അഭയദേവ് ചിത്രത്തിലെ ഒരു കുട്ടിക്കായിരുന്നു. പതിമൂന്നാം വയസ്സിൽ ഭരതന്റെ ലോറി എന്ന ചിത്രത്തിലെ നായിക നിത്യക്ക് ശബ്ദം നൽകി. തുടർന്ന് പമ്പരം, ഫുട്ബോൾ തുടങ്ങിയ ചിത്രങ്ങളിൽ നിത്യക്ക് ശബ്ദം നൽകി. മോനിഷ ഉണ്ണി, രംഭ, ജലജ, ചിപ്പി, വിന്ദുജ മേനോൻ, സീമ തുടങ്ങി നിരവധി നായികമാർക്ക് വേണ്ടി അവർ ശബ്ദം നൽകിയിട്ടുണ്ട്. 

നടി മോനിഷയുടെ "നഖക്ഷതം" എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നു.

ഭർത്താവ് : ചന്ദ്രമോഹൻ (ഡബ്ബിംഗ് )