എം രഞ്ജിത്ത്

M Renjith
രജപുത്ര രഞ്ജിത്ത്
മന്ത്രമഠം രഞ്ജിത്ത്
രഞ്ജിത് രജപുത്ര
സംവിധാനം: 1
കഥ: 1

പി ഉണ്ണികൃഷ്ണന്‍ നായരുടെയും എ സരോജിനിയമ്മയുടെയും മകനായി 1966- ൽ ജനിച്ചു. ആര്യാഭാരതി ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കാത്തലിക്കേറ്റ് കോളേജിൽ നിന്നു് പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം നാട്ടകം പോളി ടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സില്‍ ഡിപ്ലോമയും നേടി.അതിനുശേഷം വെസ്റ്റേൺ ഇലക്ട്രോണിക്സില്‍ എഞ്ചിനീയർ ആയി കുറച്ചുകാലം ജോലിചെയ്തു. ദി സിറ്റി എന്ന സിനിമയുടെ നിർമ്മാണ സഹായിയായിട്ടയിരുന്നു രഞ്ജിത്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് തുടർന്നു് ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബെത്‌ലഹേം,വല്യേട്ടൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളുടെ നിർമ്മാണ സഹായിയായി പ്രവർത്തിച്ചു

 

നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം രഞ്ജിത്ത്. ചിന്താമണി കൊലക്കേസ് എന്ന സിനിമയിലൂടെ രഞ്ജിത്ത് നിർമ്മാതാവായി.തുടർന്ന് ഇടുക്കി ഗോൾഡ്‌കൂടെ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 2013 ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രം സംവിധാനം ചെയ്തു. മിഥുന്‍ മുരളി, മാളവിക സായി, നിരഞ്ജ്, സംസ്‌കൃതി ഷേണായി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിൽ  മണിയൻപിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. മുഖചിത്രം, കളിയൂഞ്ഞാൽ എന്നീ സിനിമകളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുമുണ്ട്. സിനിമകൾ കൂടാതെ സീരിയലുകളും അദ്ദേഹം നിർമ്മിയ്ക്കുന്നുണ്ട്.

പ്രശസ്ത സിനിമ, സീരിയൽ നടി ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ.