അരുൺ കുമാർ അരവിന്ദ്
Arun Kumar Aravind
ചലച്ചിത്ര സംവിധായകൻ-എഡിറ്റർ.
കോക്ടെയിൽ, ഈ അടുത്ത കാലത്ത് എന്നീ സിനിമകളുടെ സംവിധായകൻ. സംവിധായകൻ പ്രിയദർശനൊപ്പം നിരവധി ചിത്രങ്ങളിൽ എഡിറ്റർ ആയി പ്രവർത്തിച്ചു. കാഞ്ചീവരം, ഖട്ടാ മീട്ടാ, ബം ബം ബോലെ, ബില്ലു, ചൽ ചലാ ചൽ തുടങ്ങിയവ അവയിൽ ചിലത് മാത്രം. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ പ്രിയദർശന്റെ തന്നെ "കാഞ്ചീവര"ത്തിന് ശാന്താറാം അവാർഡും മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് നോമിനിയും ആയിരുന്നു.
തിരുവനന്തപുരം സെന്റ്. തോമസ് റെസിഡൻഷ്യൽ സ്കൂളിലേയും എം.ജി. കോളജിലെയും വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈ പെന്റാമീഡിയയിൽ വിഷ്വൽ ഇഫക്ട് ആർട്ടിസ്റ്റായി തൊഴിൽ ജീവിതം ആരംഭിച്ചു.
കുടുംബം: ഭാര്യ-ഐശ്വര്യ, മകൾ - ആശ്രയ