ഷിബിൻ ഫ്രാൻസിസ്

Shibin Francis

കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്വദേശിയാണ് ഷിബിൻ ഫ്രാൻസിസ്. കോട്ടയത്തെ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഷിബിൻ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ താമസമാക്കി. അദ്ദേഹത്തിന്റെ തുടർപഠനം അമേരിക്കയിലായിരുന്നു.

ജി മാർത്താൻഡൻ സംവിധാനം ചെയ്ത പാവാട എന്ന സിനിമയുടെ കഥ എഴുതിക്കൊണ്ടായിരുന്നു ഷിബിൻ ഫ്രാൻസിസ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം അണ്ടർ വേൾഡ്‌ എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം രചിച്ചു. ആ സിനിമയിൽ ഷിബിൻ ഒരു വേഷം ചെയ്യുകയും ചെയ്തു. തുടർന്ന് CIAഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. ഡ്രൈവിംഗ് ലൈസൻസ്. എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഷിബിൻ ഫ്രാൻസിസിന്റെ ഭാര്യ ശ്വേത..