ജി മാർത്താണ്ഡൻ
മലയാള സിനിമാ സംവിധായകൻ.
കോട്ടയം ജില്ലയിലെചങ്ങനാശ്ശേരിയിൽ ശ്രീ എം എസ് ഗോപാലൻ നായരുടെയും ശ്രീമതി പി കമലമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശേരി എൻ എസ് എസ് ബോയ്സ് സ്കൂളിൽ ആയിരുന്നു സ്കൂൾ കാലം. അതിനുശേഷം, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.
1995ൽ രാജീവ് നാഥ് സംവിധാനം ചെയ്ത, റിലീസ് ആകാത്ത, "സ്വർണ്ണചാമരം" എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകൻ ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടർന്ന് സംവിധായകൻ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം വർക്ക് ചെയ്തു. അതിനു ശേഷം അൻവർ റഷീദ്, രഞ്ജിപ്പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് എന്നിവരുടെ അസോയേറ്റ് ഡയറക്ടർ ആയിരുന്നു.
2013ൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ആദ്യ ചിത്രത്തിലൂടെ തന്നെ (“ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്) ജനശ്രദ്ധ നേടി.
2020 വരെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്തു, അതിൽ പ്രിഥ്വിരാജ് നായകനായി അഭിനയിച്ച “പാവാട” ബോക്സാഫീസ് ഹിറ്റായിരുന്നു.
സിനിമയ്ക്ക് ഒപ്പം തന്നെ “എലമെന്റ്സ് ഓഫ് സിനിമ” എന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ കൂടിയാണ് മാർത്താണ്ഡൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മഹാറാണി | രതീഷ് രവി | 2022 |
ജോണി ജോണി യെസ് അപ്പാ | ജോജി തോമസ് | 2018 |
പാവാട | ബിപിൻ ചന്ദ്രൻ | 2016 |
അച്ഛാ ദിൻ | വിജീഷ് എ സി | 2015 |
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | ബെന്നി പി നായരമ്പലം | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ദി ലാസ്റ്റ് സപ്പർ | ഫോറസ്റ്റ് ഓഫീസർ | വിനിൽ വാസു | 2014 |
അള്ള് രാമേന്ദ്രൻ | എ ആർ റഹ്മാനിക്ക | ബിലഹരി | 2019 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഓൾഡ് മങ്ക് | അനിൽ ദേവ് | 2018 |
ആന്റപ്പൻ വെഡ്സ് ആൻസി | സനൂപ് തൈക്കൂടം | 2022 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സിംഹാസനം | ഷാജി കൈലാസ് | 2012 |
ടൂർണ്ണമെന്റ് | ലാൽ | 2010 |
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 |
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
ചട്ടമ്പിനാട് | ഷാഫി | 2009 |
അണ്ണൻ തമ്പി | അൻവർ റഷീദ് | 2008 |
മായാ ബസാർ | തോമസ് കെ സെബാസ്റ്റ്യൻ | 2008 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
താളമേളം | നിസ്സാർ | 2004 |
ജഗതി ജഗദീഷ് ഇൻ ടൗൺ | നിസ്സാർ | 2002 |
ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് | നിസ്സാർ | 2001 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 |
കിച്ചാമണി എം ബി എ | സമദ് മങ്കട | 2007 |
കായംകുളം കണാരൻ | നിസ്സാർ | 2002 |
അപരന്മാർ നഗരത്തിൽ | നിസ്സാർ | 2001 |
ഓട്ടോ ബ്രദേഴ്സ് | നിസ്സാർ | 2000 |
ക്യാപ്റ്റൻ | നിസ്സാർ | 1999 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഗോവ | നിസ്സാർ | 2001 |
മേരാ നാം ജോക്കർ | നിസ്സാർ | 2000 |
ചേനപ്പറമ്പിലെ ആനക്കാര്യം | നിസ്സാർ | 1998 |
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് | നിസ്സാർ | 1997 |
ന്യൂസ് പേപ്പർ ബോയ് | നിസ്സാർ | 1997 |
ബ്രിട്ടീഷ് മാർക്കറ്റ് | നിസ്സാർ | 1996 |
Edit History of ജി മാർത്താണ്ഡൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 14:58 | Achinthya | |
21 Feb 2022 - 00:20 | Achinthya | |
15 Jan 2021 - 19:46 | admin | Comments opened |
15 Dec 2020 - 22:41 | Haripriya | |
16 May 2020 - 23:49 | Kumar Neelakandan | |
19 Apr 2015 - 22:37 | Neeli | added profile photo |
19 Oct 2014 - 03:48 | Kiranz | Name in English & Artist Field ചേർത്തു. |
26 Jul 2014 - 04:22 | Jayakrishnantu | |
6 Mar 2012 - 10:25 | admin |
Contributors |
---|