ദി ലാസ്റ്റ് സപ്പർ

The last supper
കഥാസന്ദർഭം: 

ആൽബി, ഇമ്രാൻ, പേർളീ മൂന്നു സുഹൃത്തുക്കൾ. അവർ ഒരിക്കൽ ഒരു യാത്ര പുറപ്പെടുന്നു. ഇത് വരെ ആരും പോയി തിരിച്ചു വരാത്ത സാത്താൻ കുന്ന് എന്നറിയപ്പെടുന്ന മല നിരകളിലേക്ക്. യാത്രയിൽ അവർക്കൊരു ഗൈഡിനെ ലഭിക്കുന്നു, സിരിപ്പ്. കാർത്തി എന്നാ ഫോട്ടോഗ്രാഫറും അവരോടൊപ്പം പിന്നീട് ചേരുന്നു. യാത്രക്കിടയിൽ പരിക്ക് പറ്റുന്ന കാർത്തി മടങ്ങി പോകുന്നുവെങ്കിലും, പിന്നീട് ഇവർ കാർത്തിയുടെ മൃതദ്ദേഹം വഴിയിൽ കാണുന്നു. പിന്മാറാതെ മുന്നോട്ട് പോകുന്ന മൂവർ സംഘം തങ്ങളുടെ ലക്ഷ്യത്തിൽ എത്തുമോ, അവർക്ക് എന്ത് സംഭവിക്കും എന്നാണ് ഈ ചിത്രം പറയുന്നത്.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 9 May, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
നെല്ലിയാമ്പതി, കൊച്ചി

എസ്. ജോര്‍ജ് സിന്‍സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലാസ്റ്റ സപ്പര്‍. നവാഗതനായ വിനില്‍ വാസുവാണ് ലാസ്റ്റ് സപ്പർ സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദന്‍ , അനു മോഹന്‍, പേര്‍ളി മാനെ മറിയ ജോണ്‍ എന്നിവരാണ് ലാസ്റ്റ് സപ്പറിലെ താരങ്ങള്‍. ലാസ്റ്റ് സപ്പറിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. ഗാനചരന ഹരിനാരായണന്‍.
നവാഗതനായ ഷമീര്‍-ദീപക് ടീമാണ് തിരക്കഥാത്തുക്കള്‍. കാട് പശ്ചാത്തലമാക്കി നിര്‍മിക്കുന്ന സിനിമയുടെ കലാസംവിധയാകന്‍ ഗംഗന്‍ തലവില്‍ ആണ്.

the last supper poster

97EA2QBIn-A