ഹരിപ്രശാന്ത് എം ജി
Hariprashanth MG
1978 മെയ് 6 -ന് എം ജി മേനോന്റെയും മല്ലിക തമ്പുരാന്റെയും മകനായി എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ചു. എം ബി എ ബിരുദധാരിയാണ് ഹരിപ്രശാന്ത്. സുഹൃത്ത് ജോർജ്ജ് സെബാസ്റ്റ്യൻ നിർമ്മിച്ച ദി ലാസ്റ്റ് സപ്പർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഹരിപ്രശാന്ത് അഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് ഇരുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ആട് 2 വിലെ ചെകുത്താൻ ലാസർ, ചുരുളി യിലെ കൊടകൻ എന്നിവ ഹരിപ്രശാന്തിന്റെ ശ്രദ്ധേയമായ വേഷങ്ങളാണ്. മഴവിൽ മനോരമയിലെ ജീവിത നൗക എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.