ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose Pellissery
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 10
കഥ: 4
സംഭാഷണം: 2
തിരക്കഥ: 1

അഭിനേതാവായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകനായി തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ  ജനിച്ചു. ചാലക്കുടി കാർമൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ നിന്നും ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.സിനിമാ പാരമ്പര്യമുള്ള ലിജോ തന്റെ സിനിമാജീവിതം തുടങ്ങിയത് ഹ്രസ്വചിത്രങ്ങളിലൂടെയാണ്. സോണി പിക്സ് ചാനൽ നടത്തിയ 'പിക്സ് ഷോർട്ട് ഫിലിം ഫെസ്റിവൽ 2007' ലെ ഫൈനലിസ്റ്റ് ആയിരുന്നു. 2010ൽ നായകൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാളസിനിമാ രംഗത്ത് എത്തി.   

Lijo Jose Pellisery