ഒരു കൊറിയൻ പടം

Oru Korean Padam (malayalam movie)
കഥാസന്ദർഭം: 

സ്വതന്ത്രമായി നല്ലൊരു സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്ന സഹസംവിധായകനാണ് കിഷോർ. ഇതിനായി പല നിർമ്മാതാക്കളെയും സമീപിച്ചു. പക്ഷെ ആർക്കും കിഷോറിനേയും അയാളുടെ തിരക്കഥയേയും വിശ്വാസമില്ലായിരുന്നു. സിനിമാരംഗത്ത് പേരെടുത്തില്ലെങ്കിൽ കാമുകിയെ വരെ നഷ്ടമാകും എന്ന അവസ്ഥ വന്നപ്പോൾ കിഷോർ ഒരു കടുംകൈ ചെയ്തു. കൊറിയൻ ചിത്രമായ 'സംതിങ്ങ് ഔട്ട്‌ ഓഫ് നത്തിംഗ്'ന്റെ തിരക്കഥ മോഷ്ട്ടിച്ച് മലയാളത്തിൽ 'ടേർണിങ്ങ് പോയിന്റ്റ്' എന്ന പേരിൽ തിരക്കഥയുണ്ടാക്കി. നല്ല തിരക്കഥയ്ക്കായി കാത്തിരുന്ന നിർമ്മാതാവ് പീതാംബരൻ കഥ കേട്ടപാടെ പടം നിർമ്മിക്കാമെന്ന് ഉറപ്പു നൽകി. മറ്റൊരാളുമായി വീട്ടുകാർ കല്യാണമുറപ്പിച്ച കാമുകിയെ കിഷോർ പടം റിലീസ് ചെയ്യുന്നതിന്റെ തലേന്ന് തട്ടിക്കൊണ്ട് പോകുന്നു. കൊറിയയിൽ എട്ടു നിലയിൽ പൊട്ടിയ സംതിങ്ങ് ഔട്ട്‌ ഓഫ് നത്തിംഗ് കേരളത്തിൽ 'ടേർണിങ്ങ് പോയിന്റ്റ്' എന്ന പേരിൽ സൂപ്പർ ഹിറ്റാകുന്നതോടെ കൊറിയൻ സംവിധായകൻ ജുവാങ്ങ് നഷ്ടപരിഹാരം തേടി കേരളത്തിലെത്തുകയാണ്. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഒരു കൊറിയൻ പടത്തിൽ ദൃശ്യവൽക്കരിക്കുന്നത്.  

റിലീസ് തിയ്യതി: 
Friday, 14 November, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം,മൂന്നാർ,കൊറിയ

ക്യാഷ് എന്ന ചിത്രത്തിന് ശേഷം സുജിത്  എസ് നായർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഒരു കൊറിയൻ പടം'. മക്ബൂൽ സൽമാൻ, മിത്ര കുര്യൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് മുരളീധരൻ ,സെൽവൻ തമലം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

oru korean padam movie poster m3db

pKu7_IYwlAE