എം എ നിഷാദ്

M A Nishad

സിനിമാ സംവിധായകൻ,നിർമ്മാതാവ്

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി ചിത്രങ്ങളാണ് സംവിധായകൻ എന്ന നിലയിൽ എം എ നിഷാദിന്റെ സംഭാവനകൾ. കേരളത്തിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ മുന്നോട്ട് വച്ച  "പകൽ", മകളെ നഷ്ടമായ മാതാപിതാക്കളുടെ, പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയുമായി "വൈരം" , നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിൽ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കഥയുമായി "നഗരം" എന്ന് തുടങ്ങി കാലിക പ്രാധാന്യമേറിയ ഒട്ടേറെ വിഷയങ്ങൾ തന്റെ സിനിമകളിലൂടെ പറയുന്നു.സുരേഷ് ഗോപി നായകനായ ആയുധവും എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ്. "നമ്പർ 66 മധുര ബസ്സെ"ന്ന ചിത്രം തടവുപുള്ളിയുടേയും അവന്റെ കുടുംബത്തിന്റെയും മറ്റ് സാമൂഹികപ്രശ്നങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.

പുനലൂരിൽ ജനനം.കുടുംബം - ഭാര്യ ഫസീന, മക്കള്‍ ഇമ്രാന്‍ നിഷാദ്, ഹിബാസല്‍മ.