ഷാജൂൺ കാര്യാൽ

Shajoon Karyal

മലയാള ചലച്ചിത്ര സംവിധായകൻ. 1963 ജൂലൈ 6- ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഐ വി ശശിയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഷാജൂൺ കാര്യാൽ തന്റെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. 1984-ൽ ഐ വി ശശിയുടെ ഉയരങ്ങളിൽ ആയിരുന്നു ഷാജൂൺ അസിസ്റ്റന്റ് സംവിധായകനായ ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളിൽ ഷാജുൺ ഐവിശശിയുടെ സഹസംവിധായകനായി. ഐ വി ശശിയെ കൂടാതെ ജോമോൻ, എസ് അനിൽ എന്നിവരുടെ കൂടെയും പ്രവർത്തിച്ചു. 

രഞ്ജിത്തിന്റെ തിരക്കഥയിൽ  സുരേഷ്ഗോപി നായകനായ രജപുത്രൻ സംവിധാനം ചെയ്തുകൊണ്ട് ഷാജൂൺ കാര്യാൽ 1996- ൽ സ്വതന്ത്ര സംവിധായകനായി. പിന്നീട് മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്തു ചുണ്ടൻ, മോഹൻലാലിനെ നായകനാക്കി വടക്കും നാഥൻ.. എന്നിവയടക്കം 12-സിനിമകൾ സംവിധാനം ചെയ്തു. ഷാജൂൺ ജാക്പോട്ട് എന്ന സിനിമയ്ക്ക് കഥ എഴുതുകയും. ചേട്ടായീസ്, സാൾട്ട് മാംഗൊ ട്രീ എന്നീ സിനിമകൾ നിമ്മിയ്ക്കുകയും ചെയ്തു