സർ സി.പി.

Sir CP Malayalam movie
കഥാസന്ദർഭം: 

ഒരുവശത്ത്‌ തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, മറ്റൊരു വശത്ത്‌ രണ്ടു സ്‌ത്രീകളുടെ ത്യാഗോജ്വലമായ, അധ്വാനത്തിന്റെ വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍, പ്രതികാരം, പ്രണയം ഇതിനെല്ലാം ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കുട്ടനാട്ടില്‍ എത്തപ്പെട്ടവരാണ്‌ മേരി, കൊച്ചുമേരി സഹോദരിമാർ .ഇവരുടെ സഹോദരന്റെ മകനാണ്‌ സര്‍ സി.പി. എന്ന്‌ വിളിക്കപ്പെടുന്ന ചെത്തിമുറ്റത്ത്‌ ഫിലിപ്പ്‌. ചെറുപ്രായം മുതല്‍ ഇവന്‍ വളരുന്നത്‌ ഈ അമ്മച്ചിമാര്‍ക്കൊപ്പമാണ്‌. സി.പി. കോളേജ് എന്നു പറയുന്നത് ലോകത്ത് ലഭിക്കാവുന്ന സകല ഡിഗ്രികളും എടുത്തുകൊടുക്കപ്പെടുന്ന ഒരു സ്ഥാപനമാണ്. മുപ്പതുലക്ഷം രൂപയടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്. അടക്കം ലോകത്ത് ലഭിക്കാവുന്ന എല്ലാ ഡിഗ്രികളും എടുത്തുകൊടുക്കപ്പെടും. സി.പി. കോളേജിന്റെ പ്രിന്‍സിപ്പലാണ് ചെത്തിമറ്റത്ത് ഫിലിപ്പ്. ഈ കോളജിന്റെ പി.ആര്‍.ഒ. ആയി ആലീസ്‌ എന്ന പെണ്‍കുട്ടി എത്തുന്നതോടെ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്...

റിലീസ് തിയ്യതി: 
Friday, 15 May, 2015

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസർ, സ്റ്റാൻലി എന്നിവർ നിർമ്മിച്ച്‌ ഷാജുണ്‍ കാര്യാൽ സംവിധാനം ചെയ്ത സിനിമയാണ് സർ സി.പി. ജയറാമാണ് കേന്ദ്ര കഥാപാത്രമായ സർ സി പി യെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. ഹണി റോസ്, രോഹിണി, സീമ, ഹരീഷ് പേരടി, മുകുന്ദൻ, വിജയരാഘവൻ തുടങ്ങിയവരും
ചിത്രത്തിലഭിനയിക്കുന്നു.

 

-KLUkQE3CDU