രാഹുൽ മാധവ്

Rahul Madhav

മലയാള ചലച്ചിത്ര നടൻ. 1986 ഫെബ്രുവരിയിൽ കോഴിക്കോട് ജനിച്ചു. രാഹുൽ മാധവിന്റെ തുടക്കം ത്മിഴിലായിരുന്നു. 2009-ൽ  Adhe Neram Adhe Idam എന്ന തമിഴ് സിനിമയിലാണ് രാഹുൽ ആദ്യമായി അഭിനയിയ്ക്കുന്നത്. അതിനുശേഷം 2011-ൽ ബാങ്കൊക്ക് സമ്മർ, വാടാമല്ലി, ഹാപ്പി ദർബാർ എന്നീ മലയാള സിനിമകളിൽ നായകനായി രാഹുൽ മാധവ് അഭിനയിച്ചു. 2013-ൽ ലിസമ്മയുടെ വീട്  എന്ന സിനിമയിൽ രാഹുൽ മാധവ് അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടി. തുടർന്ന് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012-ൽ Yugam എന്ന തമിഴ് ചിത്രത്തിൽ നായകനായി. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളുൾപ്പെടെ നിരവധി മലയാള സിനിമകളിലും Thani oruvan ഉൾപ്പെടെ പല തമിഴ് സിനിമകളിലും അഭിനയിച്ചു. കന്നഡ, തുളു ഭാഷകളിലെ സിനിമകളിലും രാഹുൽ മാധവ് അഭിനയിച്ചിട്ടുണ്ട്.