ജീത്തു ജോസഫ്

Jeethu Joseph
Jeethu Joseph
Date of Birth: 
Friday, 10 November, 1972
ജിത്തു ജോസഫ്
സംവിധാനം: 15
കഥ: 10
സംഭാഷണം: 7
തിരക്കഥ: 11

  മലയാള ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്. 1972 നവംബർ 10ന് മുവ്വാറ്റുപുഴ എം എൽ എ ആയിരുന്ന ജോസഫിന്റെയും ലീലാമ്മയുടെയും മകനായി എറണാംകുളം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലായിരുന്നു ജിത്തുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എസ് ബി കോളേജ് ചങ്ങനാശ്ശേരി, നിർമ്മല കോളേജ് മുവ്വാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു.     

ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജിത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ്  2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 ൽ അദ്ധേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹൻ ലാൽ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രമായി. 2015 ൽ ദൃശ്യം തമിഴിലേയ്ക്ക് പാപനാശം എന്ന പേരിൽ കമലഹാസനെ നായകനാക്കി ജിത്തു റീമെയ്ക്ക് ചെയ്തു. ദ ബോഡി എന്ന ഹിന്ദി സിനിമയും, തമ്പി എന്ന തമിഴ് സിനിമയും ജിത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. 2020 ൽ ദൃശ്യം 2 അദ്ദേഹം സംവിധാനം ചെയ്തു.

ജിത്തു ജോസഫിന്റെ ഭാര്യ ലിന്റ ജിത്തു. ലിന്റ സിനിമ കോസ്റ്റ്യൂം ഡിസൈനറാണ്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.