തിളക്കം
വർഷങ്ങൾക്ക് മുൻപ് കാണാതായ മകനെ അവന്റെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടുന്നു. എന്നാൽ മകൻ തിരിച്ചെത്തിയത് മാനസികപ്രശ്നങ്ങളുള്ള ആളായിട്ടാണെന്ന് അവരറിയുന്നു.
Actors & Characters
Actors | Character |
---|---|
ഉണ്ണി /വിഷ്ണു | |
മാഷ് | |
പണിക്കർ | |
ഓമനക്കുട്ടൻ | |
ഗോപി | |
അമ്മുക്കുട്ടി | |
വനജ | |
പഞ്ചവർണ്ണം | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പിന്നണി ഗായകൻ | 2 004 |
കഥ സംഗ്രഹം
കാണാതായ ഏക മകൻ ഉണ്ണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പത്മനാഭൻ മാസ്റ്ററും ഭാര്യയും. പൂരപ്പണിക്കരെന്നറിയപ്പെടുന്ന അയൽപക്കത്തെ പണിക്കരോടൊപ്പം ഉത്സവത്തിന് പോയ പത്തുവയസ്സുകാരനായ ഉണ്ണിയെ ആൾക്കൂട്ടത്തിനിടയിൽ വച്ച് കാണാതാവുകയായിരുന്നു.ഉണ്ണിയെ കണ്ടെത്തിയതിന് ശേഷം മാത്രമേ മടങ്ങൂ എന്ന് തീരുമാനിച്ചതിനാൽ പണിക്കരും നാട്ടിലേക്ക് തിരിച്ചു വന്നില്ല.പണിക്കരുടെ മകൾ അമ്മു, മാസ്റ്ററെയും ഭാര്യയെയും പോലെ, തന്റെ അച്ഛൻ ഒരുനാൾ ഉണ്ണിയോടൊപ്പം മടങ്ങിവരുമെന്ന് വിശ്വസിക്കുന്നു. ഒരു ദിവസം ഉണ്ണിയെപ്പറ്റി വിവരം കിട്ടിയ പത്മനാഭൻ ഉണ്ണിയെ നാഗപ്പട്ടണത്ത് നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു.എന്നാൽ ഉണ്ണിയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി തിരിച്ചറിഞ്ഞ എല്ലാവരും സങ്കടത്തിലാവുന്നു.മാനസിക പ്രശ്നമുള്ളതിനാൽ വീട്ടിലും നാട്ടിലും ഉണ്ണി കാരണം പല വിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുന്നു.ഉണ്ണിയുടെ അസുഖം ഭേദമാവാൻ ചികിത്സകൾ ആരംഭിക്കുന്നു. അതിനിടയിൽ ഉണ്ണിയെ തിരിച്ചു കിട്ടിയതറിഞ്ഞ് പണിക്കർ നാട്ടിലേക്ക് മടങ്ങി വരുന്നു. പണിക്കരുടെ മകൾ അമ്മുവിന് ഉണ്ണിയോട് അടുപ്പം തോന്നുകയും അവനെ പരിപാലിച്ചു കൊണ്ട് അവന്റെ അസുഖം മാറാൻ കാത്തിരിക്കുകയും ചെയ്യുന്നു.
എന്നാൽ ഓർമ്മകൾ തിരിച്ചു കിട്ടിയ ഉണ്ണി മറ്റൊരാളായിരുന്നു. ബാംഗ്ലൂർ സ്വദേശിയായ വിഷ്ണു ആയിരുന്നു യഥാർത്ഥത്തിൽ അവൻ. അച്ഛൻ മഹേശ്വര തമ്പിയിൽ നിന്നും
അകന്നു കഴിഞ്ഞിരുന്ന വിഷ്ണു ഗൗരി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയും അച്ഛന്റെ സമ്മതമില്ലാതെ അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. വിവാഹത്തിന് മുൻപ് തമ്പിയുടെ ആളുകൾ അവിടെയെത്തി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി.അതിനിടയിൽ ഗൗരി ഉയരത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ കാര്യങ്ങളെല്ലാം വിഷ്ണു ഓർത്തെടുത്തു.
തമ്പി വിഷ്ണുവിനെ തിരികെ വിളിച്ചെങ്കിലും വിഷ്ണു പോകാൻ തയ്യാറായില്ല. എന്നാൽ ഗൗരി മരിച്ചിട്ടില്ലെന്നറിഞ്ഞതോടെ വിഷ്ണു അവളെ കാണാനായി ചെന്നു.
Audio & Recording
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
Thilakkam.jpg | 7.46 KB |