എവിടേ എൻ അഷ്ടമിത്തിങ്കളെവിടെ
എവിടെ എൻ അഷ്ടമിത്തിങ്കളെവിടെ
മുകിലേ എൻ ചന്ദന താരകമെവിടെ
എൻ പ്രണയ നിശീഥിനിയെവിടെ
(എവിടേ...)
പുഴയിലെ കുഞ്ഞോളം പൊൻ വല ചാർത്തീട്ടും
നീ എന്നെ അറിഞ്ഞില്ലയോ
കാറ്റൊന്നും പറഞ്ഞില്ല പുഴയൊന്നും മിണ്ടീല
നീയിന്നെവിടെയെന്നറിഞ്ഞീല
രാപ്പൂക്കൾ വിരിഞ്ഞില്ലേ
രാമഴ പൊഴിഞ്ഞില്ലേ
ഈ നിശാശലഭങ്ങൾ പറന്നില്ലേ
(എവിടെ....)
മിന്നാമിനുങ്ങിന്നു മൂക്കുത്തി ചാർത്തില്ലേ
ആമ്പൽ കുരുന്നു വിടർന്നില്ലേ
കണ്ടിരുന്നു ഞാൻ കേട്ടിരുന്നൂ ഞാൻ
എല്ലാമറിഞ്ഞിരുന്നൂ
പ്രണയനിലാവേ നിന്നിൽ വീണലിയാൻ
ആയിരുന്നെന്നുമെൻ മോഹം
(എവിടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
evide en
Additional Info
ഗാനശാഖ: