കൈതപ്രം വിശ്വനാഥ്

Kaithapram Viswanath
Date of Birth: 
Sunday, 29 December, 1963
സംഗീതം നല്കിയ ഗാനങ്ങൾ: 61
ആലപിച്ച ഗാനങ്ങൾ: 1

കണ്ണൂർ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടേയും അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു.  ജ്യേഷ്ഠനായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായി ദേശാടനം എന്ന സിനിമയിൽ പ്രവർത്തിച്ചുകൊണ്ടാണ് കൈതപ്രം വിശ്വനാഥൻ ചലച്ചിത്മ്രംഗത്ത് പ്രവേശിയ്ക്കുന്നത്.

1998 -ൽ തട്ടകം എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. തുടർന്ന് കണ്ണകി, തിളക്കംദൈവനാമത്തിൽ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ച് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. കരിനീലക്കണ്ണഴകീ.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.., നീയൊരു പുഴയായ്.., എനിക്കൊരു പെണ്ണുണ്ട്.., സാറേ സാറേ സാമ്പാറേ.., ആടെടീ ആടാടെടീ ആലിലക്കിളിയേ.., തുടങ്ങിയവ വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങളിൽ ശ്രദ്ധേയമായവയാണ്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

കൈതപ്രം വിശ്വനാഥന്റെ ഭാര്യ ഗൗരി. മക്കൾ അതിഥി, നർമദ, കേശവൻ. 2021 ഡിസംബറിൽ  അദ്ദേഹം അന്തരിച്ചു.