കരിനീല കണ്ണഴകി (M)

കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി

കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങൾ
‍ഊർവലം പോകും
മാമഥുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം

(കരിനീല)

ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
അവളുടെ തേങ്ങൽ
കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങി...............
തെരുവിൽ കേട്ടൊരു
പാഴ്‌‌‌കഥയായി
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ
കരൾത്തുടികൾ

(കരിനീല)

ഇത്തിരിപ്പെണ്ണിൻ
പൂത്തിരിക്കൈയിലെ
നക്ഷത്രരാവിൻ തീപ്പന്തമാളി
പട്ടണങ്ങൾ
പട്ടടയായ്.............
ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം
തിരുവഞ്ചിനാടിൻ
തിലകമായി മാറി
മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്

(കരിനീല)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karineela kannazhaki

Additional Info

Year: 
2001