പകൽക്കിനാവിൽ പലവട്ടം

പകൽക്കിനാവിൽ പലവട്ടം ഞാൻ നിന്നെ
കണ്ടു
തെളിനിലാവുപൂക്കും നേരത്തെല്ലാം തമ്മിൽ കണ്ടു
ഒന്നും പറയാതെ
നൂറുകാര്യം പറഞ്ഞുനിന്നൂ
ആരും അറിയാതെൻ മനസ്സിൽ നീ
വന്നൊളിച്ചുനിന്നൂ
ഒളിച്ചു നിന്നൂ (പകൽക്കിനാവിൽ പലവട്ടം)

കണ്ടനേരം
കരളിൽ ഒരു നൊമ്പരം തോന്നി
നീ മിണ്ടിയനേരം പുതുമഴവീണൊരു കുളിരും തോന്നി
(കണ്ട)
എന്താണെന്നറിയാമോ മറുപടി പറയാമോ, കാറ്റേ
എന്തിനാണെൻ മനസ്സു
പിടയുവതെന്നു ചൊല്ലാമോ (എന്താ...)
ഒന്നു ചൊല്ലാമോ.... ഒന്നു ചൊല്ലാമോ....
(പകൽ)

ഈ രാവിൽ നക്ഷത്രങ്ങൾക്കെന്തു തിളക്കം

പൂന്തിങ്കൾപ്പെണ്ണിനുപോലും കള്ളനാണം (ഈ)
എന്താണെന്നറിയില്ലീ പുഴയും കരയും,
എന്നും
നമുക്കു കേൾക്കാൻവയ്യാത്തൊരു രഹസ്യമോതുന്നൂ
(എന്താ..)
രഹസ്യമോതുന്നൂ.... പ്രേമരഹസ്യമോതുന്നൂ (പകൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalkkinaavil Palavattam

Additional Info