ബാഷ്പസാഗര തീരത്തെ - M

ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാനി- ന്നൊരുങ്ങുകയായ് ഞാൻ
യാത്ര പോകാറായ് ശുഭയാത്ര 
ശുഭയാത്ര ശുഭയാത്രയോതാറായ്

ഓമനിയ്ക്കും കൈകളേ 
വേദനിയ്ക്കും മിഴികളേ
എന്തു ചൊല്ലി നിങ്ങളെ ഞാന്‍ സാന്ത്വനിപ്പിയ്ക്കും
നിങ്ങളേകിയ ജന്മത്തിനു പകരം 
ഞാന്‍ എന്തു നല്‍കും
ഇന്നെന്‍റെ സ്വന്തമീ കണ്ണീര്‍ മാത്രം
യാത്ര പോകാറായ് ശുഭയാത്ര 
ശുഭയാത്ര ശുഭയാത്രയോതാറായ്

പൂവു പോലെ നോക്കി നോക്കി
പൊന്നുപോലെ വളര്‍ത്തിയോരെന്‍
അമ്മയേ തനിച്ചാക്കി 
പോവതെങ്ങനെ ഞാൻ
ഇന്നോളം എനിക്കായ് 
മണ്ണിതില്‍ ജീവിച്ച
താതനോടെന്തു ചൊല്ലി 
പിരിഞ്ഞു പോകും ഞാന്‍

ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍
തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായ് ഞാന്‍
യാത്ര പോകാറായ് ശുഭയാത്ര 
ശുഭയാത്ര ശുഭയാത്രയോതാറായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bashpa sagara theerathe - M

Additional Info

Year: 
1998