ചന്ദനക്കാവിലെ പൂവാലി

ചന്ദനക്കാവിലെ പൂവാലീ
പുഴ
കടന്നിനിയെ‍ങ്ങോട്ട്
തിരുമനയ്ക്കലെ മാടത്തക്കിളി
മാമ്പൂ
തേടിയിന്നെങ്ങോട്ട്
ഓമനക്കുഞ്ഞിൻ‌റെ കാൽച്ചിലമ്പൊച്ചയിൽ
ജന്മം പൂക്കണ
ദിക്കിലേക്കോ
പൊന്നരമണി കിലുകിലുങ്ങി
ഓണം പൂക്കണ ദിക്കിലേക്കോ
ഓ...

(ചന്ദനക്കാവിലെ)

പള്ളിയുറങ്ങാൻ പൊൻ‌വീണ

പള്ളിയുണർത്താൻ പൊന്നുമ്മ
മുത്തുക്കുടിക്കാൻ പാലമൃത് എന്നും

ഓടിക്കളിക്കാൻ അഗ്രശാല (പള്ളി)
മെയ്യിലണിയാൻ ചിറ്റാട

പാടകമോതിരമലങ്കാരം
അച്ഛന്റെ കനവിലെ നാക്കിലയിൽ
ഉണ്ടാലും തീരാത്ത
പാൽച്ചോറ് ഓ...

(ചന്ദനക്കാവിലെ)

പൂപ്പിറന്നാളിൽ താലപ്പൊലി

കുഞ്ഞിനു പാർക്കാൻ പൂമേട
വരവേൽക്കാൻ അമ്പാരി
കൂടെ നടനടക്കാൻ
പൊന്നാന (പൂ)
ഉണ്ണിക്കുറങ്ങാൻ ഊഞ്ഞാല്
പൊന്നും‌കിനാവിൻ‌റെ
താരാട്ട്
നേരം പുലരുമ്പോൾ ഇങ്കുകുറുക്കാൻ
പൊന്മണി നല്ലരി മുത്താരി

(ചന്ദനക്കാവിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanakkaavile Poovaali

Additional Info