ശിലയായ് പിറവിയുണ്ടെങ്കിൽ

ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ

ശിവരൂപമായേനേ ആ...ആ...(2)

ഇലയായ് പിറവിയുണ്ടെങ്കിൽ

കൂവളത്തിലയായ് തളിർക്കും ഞാൻ  (ശിലയായ്..)

കലയായ് പിറന്നുവെങ്കിൽ ശിവമൗലി

ചന്ദ്രബിംബമായേനേ(2)

ചിലമ്പായ് ചിലമ്പുമെങ്കിൽ

തിരുനാഗക്കാൽത്തളയാകും ഞാൻ

പനിനീർത്തുള്ളിയായെങ്കിൽ

തൃപ്പാദ പുണ്യാഹമായേനേ (ശിലയായ്..)

അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര

മന്ത്രാക്ഷരമാകും ഞാൻ

ഭഗാജന്മമെങ്കിലോ നന്ദികേശ്വരനായ്

താണ്ഡവതാളം മുഴക്കും

പുണ്യാഗ്നി നാളമാണെങ്കിൽ

അവിടുത്തെ ആരതിയായ് മാറും (ശിലയായ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Silayaay Piraviyundenkil

Additional Info

അനുബന്ധവർത്തമാനം