ദേവലോകം‌ പോലെ

ദേവലോകം‌ പോലെ തട്ടകം വാഴ്‌ക
ദേവാലയം‌ പോലെ വീട്ടകം വാഴ്‌ക (2)
നന്മണി വിത്തു പൊലിക 
നല്ല സന്താനങ്ങള്‍ തരിക
സര്‍വ്വസൗഭാഗ്യം പൊലിക 
ഉള്ളില്‍ നിറനാഴി നന്മ പൊലിക
നിറ നിറ ഇല്ലത്തെ നാലുകെട്ട് 
നിറ വിള നാട്ടിലെ നെല്‍പ്പാടം
അമ്പലമുറ്റത്തെ കല്‍‌വിളക്കില്‍ 
നാട്ടുവെളിച്ചം നിറപൊലിക
(നന്മണി വിത്തു...)

സന്താ‍നൂട്ടിനു പീഠത്തിലേറിയ 
മുപ്പത്തിമുക്കോടി ദേവകളേ
സന്തതി നേടാന്‍ പൊന്നുരുളീന്ന് 
പൊന്‍ചട്ടുകത്താല്‍ വിളമ്പുന്നേ
(സന്താ‍നൂട്ടിനു...)

ആലിലയ്‌ക്കൊത്തോരുണ്ണി വേണം
നാവില്‍ സരസ്വതി വാഴേണം
ലക്ഷ്മീ കടാക്ഷം നിറയേണം
ആയുസ്സു നൂറും കൊടുക്കേണം
(നന്മണി വിത്തു...)

പാദത്തില്‍ വേണം കാല്‍‌ച്ചിലമ്പ്
പുലിനഖം വേണം തൃക്കഴുത്തില്‍
ആദിത്യനേപ്പോലുയരേണം
പൊന്നായ് മാറണം കൈനീട്ടം
(പാദത്തില്‍ വേണം ...)

ആട്ടക്കളത്തില്‍ വന്നാടിക്കളിക്കുന്ന
നാഗങ്ങളെന്നും തുണയ്‌ക്കേണം
ചിത്തത്തിലെന്നും മോദം വളര്‍ത്തണം
എട്ടുദിക്കും പേരു കേക്കേണം 
(ദേവലോകം പോലെ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devalokam Pole

Additional Info

Year: 
1998

അനുബന്ധവർത്തമാനം