പ്രിയദേവതേ തുറക്കാത്ത വാതിൽ

 

പ്രിയദേവതേ തുറക്കാത്ത വാതിൽ
പതുക്കെ തുറന്നു നിന്നെ വിളിക്കുന്നു ഞാൻ
ഇനിയെന്റെ മനസ്സിന്റെ
കോവിലിനുള്ളിൽ കടന്നു വരികില്ലേ
(പ്രിയദേവതേ...)

വരില്ലെന്നറിഞ്ഞാലും വിളിക്കുന്നു നിന്നെ ഞാൻ
മറക്കുവാനാവില്ല നിൻ പരിഭവങ്ങൾ (2)
നിന്റെ കുറുമ്പുകളോർക്കുമ്പോളെൻ
ചുണ്ടിൽ പുഞ്ചിരി ഉണരുന്നു
നിന്റെ നോവുകളറിയുമ്പോളെൻ
നെഞ്ചിൽ പെരുമഴയുതിരുന്നു
(പ്രിയദേവതേ...)

പിണക്കങ്ങൾ പതിവല്ലേ
ഇണക്കങ്ങൾ കൂടെ വരില്ലേ
ഒന്നു കാണാൻ മോഹം കൊണ്ടെൻ ഉള്ളം തേങ്ങുന്നു
കല്ലായ് കരുതിയ കരളിൻ പൊരുളൊരു
കൽക്കണ്ടം പോലലിയുന്നു
ഒന്നു വിളിച്ചെന്നുള്ളറിയിക്കാനുള്ളിൽ
നൊമ്പരമുയരുന്നു
(പ്രിയദേവതേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyadevathe thurakkaatha vaathil

Additional Info

അനുബന്ധവർത്തമാനം