എന്ന് വരും നീ ( F)

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ
വെറുതേ കാണാൻ വെറുതേയിരിക്കാൻ
വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ
വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..)

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
എന്തിനെൻ കരളിൽ സ്നേഹം വെറുതേ
എന്തിനെൻ നെഞ്ചിൽ മോഹം
മണമായ് നീയെൻ മനസ്സിലില്ലാതെ
എന്തിനു പൂവിൻ ചന്തം വെറുതേ
എന്തിനു രാവിൻ ചന്തം  (എന്നുവരും നീ )

ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ
തമ്മിൽ കണ്ടനിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും
അർത്ഥം തോന്നിയ നിമിഷം ആയിരം 
അർത്ഥം തോന്നിയ നിമിഷം  (എന്നുവരും നീ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Ennu varum nee

Additional Info

Year: 
2001