നിഷാന്ത് സാഗർ
Nishanth Sagar
മലയാള ചലച്ചിത്ര നടൻ. 1980-ൽ ബാലകൃഷ്ണന്റെയും പുഷ്പയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ചു. നിശാന്ത് ബാലകൃഷ്ണൻ എന്നാണ് യഥാർത്ഥ നാമം. 1998-ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലൂടെയാണ് നിശാന്ത് സാഗർ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. നിശാന്തിന്റെ മൂന്നാമത്തെ സിനിമ ഇന്ദ്രിയം- ആയിരുന്നു. 2000- ത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് നിശാന്ത് സാഗർ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2008-ൽ നിശാന്ത് സാഗർ ഒരു ഇന്തോ - അമേരിയ്ക്കൻ മൂവിയായ Pirate's Blood -ൽ സണ്ണിലീയോണിനോടൊപ്പം ലീഡ് റോൾ ചെയ്തു.
നിശാന്ത് സാഗറിന്റെ ഭാര്യ വൃന്ദ. അവർക്ക് മൂന്നു മക്കളാണുള്ളത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ദേവദാസ് | കഥാപാത്രം | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1989 |
സിനിമ ആറാം ജാലകം | കഥാപാത്രം ദേവൻ | സംവിധാനം എം എ വേണു | വര്ഷം 1998 |
സിനിമ ഋഷിവംശം | കഥാപാത്രം കൃഷ്ണൻ | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 1999 |
സിനിമ ദേവദാസി | കഥാപാത്രം മഹി | സംവിധാനം ബിജു വർക്കി | വര്ഷം 1999 |
സിനിമ ഇന്ദ്രിയം | കഥാപാത്രം സണ്ണി | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 2000 |
സിനിമ ജോക്കർ | കഥാപാത്രം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
സിനിമ മനസ്സിൽ ഒരു മഞ്ഞുതുള്ളി | കഥാപാത്രം | സംവിധാനം ജയ്കുമാർ നായർ | വര്ഷം 2000 |
സിനിമ നളചരിതം നാലാം ദിവസം | കഥാപാത്രം | സംവിധാനം മോഹനകൃഷ്ണൻ | വര്ഷം 2001 |
സിനിമ കാക്കി നക്ഷത്രം | കഥാപാത്രം | സംവിധാനം വിജയ് പി നായർ | വര്ഷം 2001 |
സിനിമ ഫാന്റം | കഥാപാത്രം ജോസ് കുട്ടി | സംവിധാനം ബിജു വർക്കി | വര്ഷം 2002 |
സിനിമ തിളക്കം | കഥാപാത്രം ഗോപി | സംവിധാനം ജയരാജ് | വര്ഷം 2003 |
സിനിമ ശിങ്കാരി ബോലോന | കഥാപാത്രം | സംവിധാനം സതീഷ് മണർകാട് | വര്ഷം 2003 |
സിനിമ പുലിവാൽ കല്യാണം | കഥാപാത്രം രമേഷ് പ്രസാദ് | സംവിധാനം ഷാഫി | വര്ഷം 2003 |
സിനിമ അന്യർ | കഥാപാത്രം ആദർശ് | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 2003 |
സിനിമ കിസ്സാൻ | കഥാപാത്രം | സംവിധാനം | വര്ഷം 2004 |
സിനിമ ഫ്രീഡം | കഥാപാത്രം മജീദ് | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2004 |
സിനിമ വാണ്ടഡ് | കഥാപാത്രം മണി | സംവിധാനം മുരളി നാഗവള്ളി | വര്ഷം 2004 |
സിനിമ രസികൻ | കഥാപാത്രം അർജ്ജുൻ റാം | സംവിധാനം ലാൽ ജോസ് | വര്ഷം 2004 |
സിനിമ ഇരുവട്ടം മണവാട്ടി | കഥാപാത്രം | സംവിധാനം വാസുദേവ് സനൽ | വര്ഷം 2005 |
സിനിമ ലോകനാഥൻ ഐ എ എസ് | കഥാപാത്രം ഓട്ടോ ഡ്രൈവർ | സംവിധാനം പി അനിൽ | വര്ഷം 2005 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സ്വ.ലേ സ്വന്തം ലേഖകൻ | സംവിധാനം പി സുകുമാർ | വര്ഷം 2009 |
തലക്കെട്ട് പച്ചക്കുതിര | സംവിധാനം കമൽ | വര്ഷം 2006 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ കൊണ്ടൽ | സംവിധാനം അജിത്ത് മാമ്പള്ളി | വര്ഷം 2024 | ശബ്ദം സ്വീകരിച്ചത് |