മുരളി നാഗവള്ളി

Murali Nagavalli

ആലപ്പുഴയിലെ രാമങ്കരി സ്വദേശി. മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്നൊരു ചിത്രവും ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്‍, വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശനൊപ്പം അദ്വൈതം, വിരാസത്ത്, കിളിച്ചുണ്ടന്‍ മാമ്പഴം, ഗര്‍ദിഷ്, കാക്കക്കുയില്‍, കഭി ന കഭി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. സര്‍വകലാശാല എന്ന ചിത്രത്തിലാണ് അദ്ദേഹം വേണുനാഗവള്ളിക്കൊപ്പം പ്രവര്‍ത്തിച്ചത്.

2014 ജൂൺ 9ന് രാമങ്കരിയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. 59 വയസ്സായിരുന്നു. 

അവലംബം : മാതൃഭൂമി വാർത്ത.